തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി
Jan 21, 2025 02:31 PM | By Remya Raveendran

തിരുവനന്തപുരം : കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിര(30)യാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ ആണ് ആതിര.

ഭർത്താവ് ജോലി കഴിഞ്ഞു മടങ്ങി എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ സ്‌കൂട്ടറും വീട്ടിൽ കാണാനില്ല. ക്ഷേത്ര കമ്മിറ്റി താമസിക്കാൻ എടുത്തു നൽകിയ വീട്ടിലായിരുന്നു സംഭവം.  യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. എറണാകുളം സ്വദേശിയാണ് ഇയാളെന്നു വിവരം.

ഈ യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയിരുന്നെന്നു പോലീസിന് വിവരം. ഇൻസ്റ്റഗ്രാം വഴിയാണ് ആതിര യുവാവുമായി സൗഹൃദം  സ്ഥാപിച്ചിരുന്നത്. 8.30 ന് ശേഷമാണ് കൊലപാതകം നടന്നതെന്ന് സംശയം. 8.30ന് ആതിര മകനെ സ്കൂളിൽ അയക്കുന്നത് അയൽ വാസികൾ കണ്ടിരുന്നു. അതിനാൽ ഇതിന് ശേഷമാകും കൃത്യം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.



Murderattrivandram

Next TV

Related Stories
വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന് കെ-റെയിൽ

Feb 11, 2025 06:45 AM

വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന് കെ-റെയിൽ

വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന്...

Read More >>
ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിൽ

Feb 11, 2025 06:44 AM

ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിൽ

ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം...

Read More >>
സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ ചാമ്പ്യൻമാർ

Feb 11, 2025 06:42 AM

സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ ചാമ്പ്യൻമാർ

സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ...

Read More >>
റെയില്‍വേ ഗേറ്റ് അടച്ചിടും

Feb 11, 2025 06:38 AM

റെയില്‍വേ ഗേറ്റ് അടച്ചിടും

റെയില്‍വേ ഗേറ്റ്...

Read More >>
വൈദ്യുതി മുടങ്ങും

Feb 11, 2025 06:37 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
News Roundup