യു. ഡി. എഫ് സംസ്ഥാനതല മലയോര സമര പ്രചരണയാത്ര ജനുവരി 25ന് ആരംഭിക്കും

യു. ഡി. എഫ് സംസ്ഥാനതല മലയോര സമര പ്രചരണയാത്ര ജനുവരി 25ന് ആരംഭിക്കും
Jan 21, 2025 04:11 PM | By Remya Raveendran

കരുവൻഞ്ചാൽ : വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമര പ്രചരണ യാത്രയ്ക്ക് ജനുവരി 25 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിക്ക് കരുവഞ്ചാലിൽ തുടക്കം കുറിക്കും.

വന്യമൃഗങ്ങളുടെ ആക്രമത്തിൽ നിന്നും മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് യാത്ര സംഘടിപ്പിക്കുന്നത്. മലയോര മേഖലയിലെ കർഷകർ നിലവിൽ വലിയ പ്രതിസന്ധിയിലും, ദുരിതത്തിലുമാണ്.

കാര്‍ഷിക മേഖലയിലെ തകർച്ച, വന്യമൃഗ ശല്യം , കാലാവസ്ഥാ വ്യത്യാനം തുടങ്ങിയ പ്രശ്നങ്ങൾ കർഷകരുടെ ജീവിതം ദുരിതത്തിലാക്കുന്നു. ഇത്തരത്തിലുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളെ മുൻനിർത്തിയാണ് മലയോര സമര പ്രചരണ യാത്ര നടത്തുന്നത്.

ജനുവരി 25-ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെ അധ്യക്ഷതയിൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ യാത്ര ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി പി. കുഞ്ഞാലിക്കുട്ടി സാഹിബ് മുഖ്യപ്രഭാഷണം നടത്തും, യു.ഡി.എഫിലെ പ്രമുഖ നേതാക്കളും പങ്കെടുക്കുമെന്ന് യു. ഡി എഫ് ജില്ലാ ചെയർമാൻ പിടി മാത്യു കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി എന്നിവർ അറിയിച്ചു.

Udfprjaranayatra

Next TV

Related Stories
സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു

Feb 11, 2025 10:58 AM

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്...

Read More >>
വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന് കെ-റെയിൽ

Feb 11, 2025 06:45 AM

വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന് കെ-റെയിൽ

വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന്...

Read More >>
ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിൽ

Feb 11, 2025 06:44 AM

ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിൽ

ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം...

Read More >>
സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ ചാമ്പ്യൻമാർ

Feb 11, 2025 06:42 AM

സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ ചാമ്പ്യൻമാർ

സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ...

Read More >>
റെയില്‍വേ ഗേറ്റ് അടച്ചിടും

Feb 11, 2025 06:38 AM

റെയില്‍വേ ഗേറ്റ് അടച്ചിടും

റെയില്‍വേ ഗേറ്റ്...

Read More >>
Entertainment News