മലപ്പുറം: താനൂരില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുല്‍ ഹക്കിന്റെ മകന്‍ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഉച്ചയോടെയായിരുന്നു അപകടം. കുട്ടിയെ തൊട്ടിലില്‍ ഉറക്കി കിടത്തി അമ്മ കുളിക്കാന്‍ പോയതായിരുന്നു. കുളി കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
A one-and-a-half-year-baby- died in malappuram