ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ ആദിവാസി സങ്കേതങ്ങളിൽ ഒന്നായ എടപ്പുഴ അംബേദ്കർ സങ്കേതം കടുവ ഭീക്ഷണിയിൽ. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കടുവയുടെ അലർച്ച കേട്ട സങ്കേതത്തിലെ താമസക്കാർ നേരം പുലർന്ന് 10 മണിക്ക് ശേഷമാണ് വീട് വിട്ട് പുറത്തിറങ്ങിയത്. കേരള വനാതിർത്തിയോട് ചേർന്ന് പശ്ചിമഘട്ട മലനിരകൾക്ക് ചെരുവിൽ വളരെ ഉയർന്ന പ്രദേശത്താണ് സങ്കേതം സ്ഥിതിചെയ്യുന്നത്.
40 ഓളം കുടുംബങ്ങളാണ് ഇവിടെ വർഷങ്ങളായി താമസിച്ചു വരുന്നത്. മഴക്കാലം ശക്തമാകുന്നതോടെ ഉരുൾപൊട്ടൽ ഭീക്ഷണി അടക്കം നേരിടുന്ന സങ്കേതത്തിലെ താമസക്കാർക്ക് കടുവയുടെ ഭീക്ഷണി കൂടി ഉയർന്നതോടെ കടുത്ത ആശങ്കയിലാണ്. കഷ്ടിച്ച് ഒരുവാഹനത്തിന് മാത്രം കയറിച്ചെല്ലാൻ കഴിയുന്ന കുത്തനെ കയറ്റവും വളവും നിറഞ്ഞ വഴിയിലൂടെ വേണം സങ്കേതത്തിൽ എത്തിച്ചേരാൻ .
കോളനി നിവാസികൾ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് വനം വകുപ്പിനെ വിവരം അറിയിക്കുക ആയിരുന്നു. 10 മണിയോടെ വനം വകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി . വനത്തിനുള്ളിൽ നിന്നാവും വന്യമൃഗത്തിന്റെ അലർച്ച കേട്ടതെന്നും പൊതുവെ കടുവകൾ ഇണചേരുന്ന സീസൺ ആരംഭിച്ചതുകൊണ്ട് വന്യമൃഗത്തിന്റെ സാന്നിധ്യം തള്ളിക്കളയാൻ കഴിയില്ല എന്നുമാണ് വനം വകുപ്പ് പറയുന്നത്. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണതും പകൽ സമയത്ത് ഉൾപ്പെടെ വനത്തിനോട് ചേർന്നുംള്ള സഞ്ചാരം ഒഴിവാക്കാനായും രാത്രിയിലും കഴിയുന്നതും വീട് വിട്ട് വെളിയിൽ ഇറങ്ങാതെ ശ്രദ്ധിക്കണമെന്നും വളർത്തുമൃഗങ്ങൾ ഉൾപ്പെടെ കൂടുകളിൽ സുരക്ഷിതമായി സൂക്ഷിക്കണമെന്നും വനം വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു .
Edappuzha Ambedkar Sanctuary Under Tiger Threat