ന്യൂഡൽഹി: ഒരു വർഷ ബിഎഡ് പ്രോഗ്രാം മടങ്ങിവരുന്നു. 4 വർഷ ബിരുദ പ്രോഗ്രാം പൂർത്തിയാക്കുന്നവർ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിടുന്ന കോഴ്സിന്‍റെ പാഠ്യപദ്ധതി ക്രമീകരിക്കാൻ നാഷണൽ കൗൺസിൽ ഫോർ ടീച്ചേഴ്സ് എഡ്യൂക്കേഷൻ (എൻസിടിഇ) എട്ടംഗ സമിതിക്ക് രൂപം നൽകി. ഏതാനും ദിവസം മുൻപ് നടന്ന എൻസിടിഇ ഗവേണിങ്ങ് യോഗത്തിൽ ഇതുൾപ്പെടെ ചർച്ച ചെയ്തിരുന്നു.
ഒരു വർഷ ബി എഡ് 2014 ൽ അവസാനിപ്പിച്ചിരുന്നു. രാജ്യത്തെ അധ്യാപക പരിശീലനത്തിലെ നിലവാരക്കുറവ് വ്യക്തമാക്കി ജസ്റ്റിസ് ജെ എസ്.വർമ്മ, പ്രഫ. പൂനം ബത്ര എന്നിവരുടെ രണ്ട് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാ യിരുന്നു ഈ തീരുമാനം. നിലവിൽ ബി.എഡ് രണ്ടു വർഷമാണ്.
പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ബിരുദ പഠനം ഉൾപ്പെടെയുള്ളവ മാറിയ പശ്ചാത്തലത്തിലാണ് വീണ്ടും ഒരു വർഷ ബി എഡ് ആരംഭിക്കുന്നത്. പുതിയ 4 വർഷ ബിരുദവും 2 വർഷത്തെ പിജിയും പൂർത്തിയാക്കുന്നവർക്ക് ഒരു വർഷ ബി എഡിനു ചേരാവുന്ന തരത്തിലാകും ഘടന തയ്യാറാക്കുക. 3 വർഷ ബിരുദക്കാർക്ക് നിലവിലുള്ള രീതിയിൽ 2 വർഷത്തെ ബി എഡ് തുടരും.
Newdelhi