ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിൽ ലോട്ടറി വില്പന നടത്തുന്ന ബിനുവിന്റെ വീട്ടുമുറ്റത്തെ ഷെഡും പട്ടിക്കൂടും കാട്ടാന തകർത്തു . പുലർച്ചെയാണ് സംഭവം . അപകടകാരികളായ കാട്ടാനകൾ ഫാമിലും പുനരധിവാസ മേഖലയിലും കടുത്ത ഭീക്ഷണിയാണ് സൃഷിടിക്കുന്നത് .
ആശുപത്രിക്ക് സമീപം ഹോസ്റ്റലിന് സമീപമാണ് ആനകൾ എത്തി ഭീതി പരത്തിയത് . ബിനുവിന്റെ വീടിന് സമീപത്തെ കൃഷിയും കാട്ടാനകൾ നശിപ്പിച്ചു . കഴിഞ്ഞ ദിവസം രാത്രി ബ്ലോക്ക് 13 ലെ വീട്ടുമുറ്റത്ത് എത്തിയ ആന വ്യപകമായി നാശം വിതച്ചിരുന്നു . ആർ ആർ ടി എത്തിയാണ് ആനയെ ഇവിടെ രാത്രിയിൽ തുരത്തിയത് . പകൽ സമയത്തും ആനകൾ പ്രദേശത്ത് ചുറ്റിത്തിരിയുന്നത് പ്രദേശത്തെ താമസക്കാരുടെ ജീവന് ഭീക്ഷണി ആയിരിക്കുകയാണ് . കഴിഞ്ഞ ദിവസം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് സ്ത്രീകളെ ആന ഓടിച്ചിരുന്നു . ആനയെ കണ്ട് ഭയന്നോടിയ ഇവർ വീണ് പരിക്കേറ്റിരുന്നു .
ഇഴഞ്ഞു നീങ്ങുന്ന ആനമതിൽ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി കാട്ടാനകളെ വനത്തിലേക്ക് തുരത്തിയില്ലെങ്കിൽ വീണ്ടും മനുഷ്യജീവനുകൾ ഇവിടെ പൊലിയുന്നതിനുള്ള സാധ്യത വളരെയധികമാണ് .
Aralam