മാനന്തവാടി : കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് തല മത്സരത്തിൽ അശ്വതി നൃത്ത മത്സരത്തിൽ കേരളം നടനത്തിലും, കുച്ചിപ്പിടിയിലും, മോഹിനിയാട്ടത്തിലും ഒന്നാം സ്ഥാനവും, ഭരത നാട്യത്തിൽ രണ്ടാം സ്ഥാനം നേടി .നൃത്തത്തിൽ നിരവധി നർത്തകരോട് മത്സരിച്ച് വിജയിച്ച അശ്വതി അനിൽകുമാറിനെ നൃത്തപ്രതിഭയായി തിരഞ്ഞെടുത്തു.
മാനന്തവാടി ഗവൺമെന്റ് കോളേജ് പോസ്റ്റ് ഗ്രാജുവേഷൻ ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥിനിയാണ് അശ്വതി.പുൽപ്പള്ളി, അമരക്കുനി കല്ലൂർ അനിൽ കുമാറിന്റെയും ഉഷാദേവിയുടെയും മകളാണ് അശ്വതി.കലാമണ്ഡലം റെസി ഷാജി ദാസാണ് അശ്വതിയുടെ നൃത്താധ്യാപിക.
Asswanianilkannurunivercity