തളിപ്പറമ്പ് : പരിയാരം പഞ്ചായത്ത് വികസന സെമിനാർ കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ നടന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ടി ഷീബ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ടോണ വിൻസെൻ്റ് വാർഷിക പദ്ധതി കരട് അവതരണം നടത്തി. വൈസ് പ്രസിഡന്റ് പി പി ബാബുരാജൻ, ആർ ഗോപാലൻ, ടി പി രജനി, ഇ സി മല്ലിക ,സി എച്ച് വിജയൻ ,വി ബിന്ദു, എം ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Pariyarampanchayath