കേളകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് ഔദ്യോഗിക ഉദഘാടനവും പൊതുയോഗവും ജനുവരി 26ന് നടക്കുമെന്ന് യൂനിറ്റ് പ്രസിഡണ്ട് എം.എസ് .തങ്കച്ചൻ, ജനറൽ സിക്രട്ടറി കെ.പി.സിബി, ഖജാഞ്ചി ജോഷി ജോർജ്, സിക്രട്ടറി ബിജു കൊല്ലുവേലിൽ ,രക്ഷാധികാരി പി.പി.നാണു മാസ്റ്റർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.26-ന്ഞായറാഴ്ച്ച രാവിലെ 10.30-ന് കേളകം ജെ കെ.റസിഡൻസിയിൽ നടക്കുന്ന വ്യാപാരി സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി യൂനിറ്റ് ഉദ്ഘാടനo നടത്തും. ക്ഷേമനിധി ധനസഹായ വിതരണം ജില്ലാ ജനറൽ സിക്രട്ടറി പി.പി ബാഷിത് ഉൽഘാടനം നടത്തും.ചടങ്ങിൽ യൂനിറ്റ് പ്രസിഡണ്ട് എം.എസ്.തങ്കച്ചൻ അദ്ധ്യക്ഷത വഹിക്കും. കൂടാതെ ജില്ലാ - മേഖല കമ്മറ്റി ഭാരവാഹികൾ, വിവിധ യൂനിറ്റുകളുടെ പ്രസിഡണ്ടുമാർ തുടങ്ങിയവരും പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചു.
Keralavyapari