---
title: "വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി"
english_title: "Vallithodu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265178/vallithodu"
published_at: "2025-01-23T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67918d2cc5123_IMG-20250123-WA0002.jpg"
keywords: []
---

# വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി

> **Lead Summary:** **ഇരിട്ടി** : വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വള്ളിത്തോട്, കുന്നോത്ത്, മാടത്തിൽ, തന്തോട്, എന്നിവടങ്ങളിൽ ഹോട്ടലുകൾ ,ബേക്കറികൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയും കത്തിക്കുകയും ചെയ്ത വള്ളിത്തോട് ഉള്ള സ്കൈ ബാറിനു നോട്ടീസ് നൽകി പിഴ ഈടാക്കി . കുടിവെള്ളം സൂക്ഷിക്കുന്ന ഓവർഹെഡ് ടാങ്കുകൾ പരിശോധിച്ചു.

## Article Content

**ഇരിട്ടി** : വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വള്ളിത്തോട്, കുന്നോത്ത്, മാടത്തിൽ, തന്തോട്, എന്നിവടങ്ങളിൽ ഹോട്ടലുകൾ ,ബേക്കറികൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയും കത്തിക്കുകയും ചെയ്ത വള്ളിത്തോട് ഉള്ള സ്കൈ ബാറിനു നോട്ടീസ് നൽകി പിഴ ഈടാക്കി . കുടിവെള്ളം സൂക്ഷിക്കുന്ന ഓവർഹെഡ് ടാങ്കുകൾ പരിശോധിച്ചു.

ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായി പ്രവർത്തിക്കുകയും, മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിടുകയും , മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബിനോജ് കുറ്റ്യാനി,കെ. സിജു ,പി. അബ്ദുള്ള ,ജിതിൻ ജോർജ് പഞ്ചായത്ത് എച് ഐ പി. റീജ , സുമേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265178/vallithodu)