പേരാവൂർ : പേരാവൂരിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്ത രോഗം ബാധിക്കുന്നതിന്റെ ഗുരുതരാവസ്ഥയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രിയെ നേരിൽകണ്ട് സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
പേരാവൂർ നിയോജകമണ്ഡലംത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്ത രോഗം വലിയ തോതിൽ ജനങ്ങളിൽ ബാധിക്കുകയാണെന്നും അതിന്റെ കാരണം കണ്ടെത്തി നിയന്ത്രിക്കാനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
Peravoor