ആറളം ഫാമിലെ പുതിയ ഉത്പന്നമായ എള്ളെണ്ണ വിപണിയിലേക്ക്

ആറളം ഫാമിലെ പുതിയ ഉത്പന്നമായ എള്ളെണ്ണ വിപണിയിലേക്ക്
Jan 23, 2025 11:16 AM | By sukanya

ആറളം: ആറളം ഫാം വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി കൃഷി ചെയ്ത എള്ളിൽ നിന്ന് ഉല്പാദിപ്പിച്ച ശുദ്ധമായ എള്ളെണ്ണ കണ്ണൂർ ജില്ലാ കലക്ടർ  അരുൺ കെ വിജയൻ IAS ഉദ്ഘാടനം ചെയ്തു.

ആറളം ഫാം ചെയർമാനായ ജില്ലാ കലക്ടർ ജില്ലാ പോലീസ് മേധാവി ഐപിഎസ് പനിവാല്‍ IPS, കണ്ണൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ ശ്രീ. എസ്. വൈശാഖ് IFS എന്നിവർക്ക് എല്ലാം എള്ളെണ്ണ നൽകിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ആറളം ഫാം മാനേജിംഗ് ഡയറക്ടർ  കാർത്തിക് പാണിഗ്രാഹി IAS ഫാമിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ശുദ്ധമായ എള്ളണ്ണയ്ക്ക് ലിറ്ററിന് 500 രൂപ നിരക്കിലാണ് വിപണനം ചെയ്യുന്നത്.

ഫാമിൽ വിളയിക്കുന്ന കാർഷിക വിളകൾ മൂല്യവർധിത ഉൽപന്നങ്ങൾ ആക്കി വിപണിയിൽ ഇറക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. ഫാം ബ്ലോക്ക് 1, 6, 8 എന്നിവിടങ്ങളിലായി 6 ഹെക്ടർ സ്ഥലത്ത് കൃഷിയുണ്ട്. ഇതിൽ 750 കിലോയാണ് ആദ്യഘട്ടത്തിൽ എണ്ണയാക്കിയത്. 200 ലിറ്റർ എണ്ണ വിൽപനയ്ക്കുണ്ട്.

Aralam

Next TV

Related Stories
ഇരിട്ടിയിൽ തെരുവ് നായകൾക്ക് പേവിഷബാധ പ്രതിരോധ വാക്സിൻ നൽകി

Feb 14, 2025 07:31 PM

ഇരിട്ടിയിൽ തെരുവ് നായകൾക്ക് പേവിഷബാധ പ്രതിരോധ വാക്സിൻ നൽകി

ഇരിട്ടിയിൽ തെരുവ് നായകൾക്ക് പേവിഷബാധ പ്രതിരോധ വാക്സിൻ...

Read More >>
പായം ഗ്രാമ പഞ്ചായത്തിൽ ബാല ബാലിക സഭ ഉദ്ഘാടനം ചെയ്തു

Feb 14, 2025 07:16 PM

പായം ഗ്രാമ പഞ്ചായത്തിൽ ബാല ബാലിക സഭ ഉദ്ഘാടനം ചെയ്തു

പായം ഗ്രാമ പഞ്ചായത്തിൽ ബാല ബാലിക സഭ ഉദ്ഘാടനം...

Read More >>
ആറളം പഞ്ചായത്ത് ഓഫീസിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിക്ഷേധ പ്രകടനം

Feb 14, 2025 06:58 PM

ആറളം പഞ്ചായത്ത് ഓഫീസിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിക്ഷേധ പ്രകടനം

ആറളം പഞ്ചായത്ത് ഓഫീസിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിക്ഷേധ പ്രകടനം...

Read More >>
വിജയ്ക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ; 2 കമാൻഡോമാർ ഉൾപ്പെടെ 11 CRPF ഉദ്യോഗസ്ഥർക്ക് സുരക്ഷാ ചുമതല

Feb 14, 2025 05:35 PM

വിജയ്ക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ; 2 കമാൻഡോമാർ ഉൾപ്പെടെ 11 CRPF ഉദ്യോഗസ്ഥർക്ക് സുരക്ഷാ ചുമതല

വിജയ്ക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ; 2 കമാൻഡോമാർ ഉൾപ്പെടെ 11 CRPF ഉദ്യോഗസ്ഥർക്ക് സുരക്ഷാ...

Read More >>
ഹൃദയാഘാതം; കണ്ണൂർ സ്വദേശി സൗദിയിലെ അബഹയിൽ മരിച്ചു

Feb 14, 2025 05:28 PM

ഹൃദയാഘാതം; കണ്ണൂർ സ്വദേശി സൗദിയിലെ അബഹയിൽ മരിച്ചു

ഹൃദയാഘാതം; കണ്ണൂർ സ്വദേശി സൗദിയിലെ അബഹയിൽ...

Read More >>
തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള

Feb 14, 2025 04:36 PM

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള...

Read More >>
Top Stories