---
title: "ഡി.വൈ.എഫ്.ഐ  ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി"
english_title: "Dyfi head post office "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26524/dyfi-head-post-office"
published_at: "2022-02-15T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b6fd16f6a6_Screenshot_2022-02-15-14-49-49-96_7352322957d4404136654ef4adb64504.jpg"
keywords: []
---

# ഡി.വൈ.എഫ്.ഐ  ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

> **Lead Summary:** തൊഴിലില്ലായ്മ വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. 

## Article Content

തൊഴിലില്ലായ്മ വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. 

ചൊവ്വാഴ്ച്ച രാവിലെ നടന്ന പ്രതിഷേധ ധർണ്ണ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് സമരം ഉൽഘാടനം ചെയ്തു. ഒരു നേരത്തെ ആഹാരം കഴിക്കാൻ പോലും സാമ്പത്തിക ശേഷിയില്ലാത്ത 16 കോടി ജനങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തെ കേന്ദ്ര ഭരണം കൊണ്ട് രാജ്യത്തെ പട്ടിണിക്കാരുടെ എണ്ണം കൂട്ടാനാലല്ലാതെ ബിജെപിക്ക് മറ്റൊന്നും സാധിച്ചിട്ടില്ല. 

പ്രതിസന്ധിയിലായ കോവിഡ് കാലത്ത് തൊഴിലില്ലായ്മ പരിഹരിച്ചും സമാശ്വാസ പാകേജും നൽകി സാധാരക്കാർക്കൊപ്പം നിൽക്കേണ്ട കേന്ദ്ര സർക്കാർ വൻകിട കോർപറേറ്റുകൾക്ക് വായ്പ ഇളവ് നൽകിയും മറ്റ് സാമ്പത്തിക പാക്കേജ് നൽകിയും അവർക്കൊപ്പമായിരുന്നു നില കൊണ്ടത് എന്ന് എസ് കെ സജീഷ് ഉദ്ഘാടന പ്രസംഗത്തിൽ കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി എം.ഷാജിർ അദ്ധ്യക്ഷത വഹിച്ചു. സരിൻ ശശി, കെ.വി.ജിജിൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26524/dyfi-head-post-office)