പാനൂർ : സുരക്ഷാ വിദ്യാലയ പദ്ധതിയുടെ ഭാഗമായി ചമ്പാട് കുന്നുമ്മൽ യു.പി സ്കൂളിൽ അഗ്നിസുരക്ഷാബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പാനൂർ അഗ്നി രക്ഷാനിലയവുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
പാനൂർ ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ ദിവുകുമാർ ക്ലാസെടുത്തു. ആപത്ഘട്ടങ്ങളിൽ പതറാതെ മനോധൈര്യത്തോടെ പ്രശ്നത്തെ എങ്ങനെ അഭിമുഖികരിക്കാം എന്നത് ഡമോൺസ്ട്രേഷനിലുടെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും അദ്ദേഹം മനസിലാക്കി കൊടുത്തു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ സനൂപ്, മിഥുൻ എന്നിവരും നേതൃത്വം നൽകി.പ്രധാന അധ്യാപകൻ കെ.എ ശരത്ത് അധ്യക്ഷനായി. സി.കെ ദൃശ്യ സ്വാഗതവും, റിനിഷമഠത്തിൽ നന്ദിയും പറഞ്ഞു.
Fireandsaftyawareness