ജയിലിൽ മണവാളന്റെ മുടി മുറിച്ചു ;അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു

ജയിലിൽ മണവാളന്റെ മുടി മുറിച്ചു ;അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു
Jan 23, 2025 03:19 PM | By Remya Raveendran

തൃശ്ശൂർ: കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ റിമാന്റിലായി ജയിലിൽ കഴിയുന്ന യൂട്യൂബർ മണവാളന്റെ മുടി മുറിച്ചു. തൃശൂർ ജില്ലാ ജയിലിൽ എത്തിച്ച യൂട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹിൻ ഷായുടെ മുടിയാണ് ജയിലിൽ വെച്ച് മുറിച്ചത്. ജയിൽ ചട്ടപ്രകാരമാണ് മുടിമുറിച്ചതെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. മുടി മുറിച്ചതിനെ തുടർന്ന് അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് യൂട്യൂബർ മണവാളൻ അറസ്റ്റിലായത്. 10 മാസമായി ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻഷായെ കുടകിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കുടകില്‍ നല്ല ക്ലൈമറ്റായതിനാല്‍ ട്രിപ്പ് പോയതാണെന്നായിരുന്നു പൊലീസ് സ്റ്റേഷനിൽ വച്ച് പ്രതി പരിഹാസത്തോടെ പറഞ്ഞത്. ജില്ലാ ജയിലില്‍ പ്രവേശിക്കും മുമ്പ് റീല്‍സെടുത്തും മണവാളനും സംഘവും ആഘോഷിച്ചു. കഴിഞ്ഞ ഏപ്രിൽ 19ന് പൂരദിവസം രാത്രി മദ്യ ലഹരിയില്‍ കേരള വര്‍മ്മ കോളേജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് 26കാരൻ മുഹമ്മദ് ഷഹീൻഷാക്ക് പിടിവീണത്. കുടകില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂര്‍ വെസ്റ്റ് ഷാഡോ സംഘമാണ് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച പ്രതി ക്യാമറയ്ക്ക് മുന്നിലും പെര്‍ഫോമന്‍സ് തുടര്‍ന്നു. തൃശൂര്‍ ജ്യൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തിരിക്കുന്നത്.

കേരളവര്‍മ്മ കോളജിന് പിന്‍ഭാഗത്തെ പാടത്തോട് ചേര്‍ന്ന് മദ്യ പാര്‍ട്ടി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു കോളേജ് വിദ്യാർത്ഥികളുമായി മണവാളനും സംഘവും തർക്കമുണ്ടായത്. ബൈക്കില്‍ രക്ഷപെട്ടോടിയ വിദ്യാര്‍ഥികളെ മണവാളനും സംഘവും പിന്തുടര്‍ന്നു. കേരള വര്‍മ്മ കോളെജിന് സമീപം വച്ച് ബൈക്ക് ഇടിച്ച് വീഴ്ത്തി കാനയിലിട്ടു. കേസെടുത്തതോടെ ഒളിവിൽ പോകുകയായിരുന്നു.



Youtubermanavalan

Next TV

Related Stories
നേത്ര പരിശോധന ക്യാംപ് 16 ന്

Feb 14, 2025 08:16 PM

നേത്ര പരിശോധന ക്യാംപ് 16 ന്

നേത്ര പരിശോധന ക്യാംപ് 16...

Read More >>
ഇരിട്ടിയിൽ തെരുവ് നായകൾക്ക് പേവിഷബാധ പ്രതിരോധ വാക്സിൻ നൽകി

Feb 14, 2025 07:31 PM

ഇരിട്ടിയിൽ തെരുവ് നായകൾക്ക് പേവിഷബാധ പ്രതിരോധ വാക്സിൻ നൽകി

ഇരിട്ടിയിൽ തെരുവ് നായകൾക്ക് പേവിഷബാധ പ്രതിരോധ വാക്സിൻ...

Read More >>
പായം ഗ്രാമ പഞ്ചായത്തിൽ ബാല ബാലിക സഭ ഉദ്ഘാടനം ചെയ്തു

Feb 14, 2025 07:16 PM

പായം ഗ്രാമ പഞ്ചായത്തിൽ ബാല ബാലിക സഭ ഉദ്ഘാടനം ചെയ്തു

പായം ഗ്രാമ പഞ്ചായത്തിൽ ബാല ബാലിക സഭ ഉദ്ഘാടനം...

Read More >>
ആറളം പഞ്ചായത്ത് ഓഫീസിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിക്ഷേധ പ്രകടനം

Feb 14, 2025 06:58 PM

ആറളം പഞ്ചായത്ത് ഓഫീസിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിക്ഷേധ പ്രകടനം

ആറളം പഞ്ചായത്ത് ഓഫീസിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിക്ഷേധ പ്രകടനം...

Read More >>
വിജയ്ക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ; 2 കമാൻഡോമാർ ഉൾപ്പെടെ 11 CRPF ഉദ്യോഗസ്ഥർക്ക് സുരക്ഷാ ചുമതല

Feb 14, 2025 05:35 PM

വിജയ്ക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ; 2 കമാൻഡോമാർ ഉൾപ്പെടെ 11 CRPF ഉദ്യോഗസ്ഥർക്ക് സുരക്ഷാ ചുമതല

വിജയ്ക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ; 2 കമാൻഡോമാർ ഉൾപ്പെടെ 11 CRPF ഉദ്യോഗസ്ഥർക്ക് സുരക്ഷാ...

Read More >>
ഹൃദയാഘാതം; കണ്ണൂർ സ്വദേശി സൗദിയിലെ അബഹയിൽ മരിച്ചു

Feb 14, 2025 05:28 PM

ഹൃദയാഘാതം; കണ്ണൂർ സ്വദേശി സൗദിയിലെ അബഹയിൽ മരിച്ചു

ഹൃദയാഘാതം; കണ്ണൂർ സ്വദേശി സൗദിയിലെ അബഹയിൽ...

Read More >>
Top Stories










News Roundup