---
title: "ഡിജിറ്റൽ സർവ്വെയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തലശ്ശേരി താലൂക്കിൽ തുടക്കമായി"
english_title: "Digital survey thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26529/digital-survey-thalassery-started"
published_at: "2022-02-15T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b77c266a2b_Screenshot_2022-02-15-15-22-52-12_7352322957d4404136654ef4adb64504.jpg"
keywords: []
---

# ഡിജിറ്റൽ സർവ്വെയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തലശ്ശേരി താലൂക്കിൽ തുടക്കമായി

> **Lead Summary:** തലശ്ശേരി: ഡിജിറ്റൽ സർവ്വെയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തലശ്ശേരി താലൂക്കിൽ തുടക്കമായി. കോട്ടയം പഞ്ചായത്തിലാണ് താലൂക്കിൽ ആദ്യമായി ഡിജിറ്റൽ സർവ്വെ നടക്കുക. ആലോചനായോഗം കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

തലശ്ശേരി: ഡിജിറ്റൽ സർവ്വെയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തലശ്ശേരി താലൂക്കിൽ തുടക്കമായി. കോട്ടയം പഞ്ചായത്തിലാണ് താലൂക്കിൽ ആദ്യമായി ഡിജിറ്റൽ സർവ്വെ നടക്കുക. ആലോചനായോഗം കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വെ ആരംഭിച്ചിട്ടുള്ളത്. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം, സർവ്വെ ഓഫ് ഇന്ത്യ, സംസ്ഥാന റവന്യു, സർവ്വെ ,രജിസ്ട്രേഷൻ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഡിജിറ്റൽ സർവ്വെ.

1920-40 കാലഘട്ടത്തിൽ തയ്യാറാക്കിയ റീ സർവ്വെ റിക്കാർഡുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഭരണനിർവ്വഹണം. അവകാശ രേഖകൾ പരിശോധിച്ച് കലാനുസൃതമായി റിക്കാർഡുകൾ തയ്യാറാക്കുകയാണ് ഡിജിറ്റൽ സർവ്വെയിലൂടെ ലക്ഷ്യം വെക്കുന്നത്. ഡ്രോൺ ഉപയോഗിച്ചാണ് ആധുനിക രീതിയിലുള്ള സർവ്വെ നടക്കുക. നാല് വർഷം കൊണ്ട് സർവ്വെ നടപടികൾ പൂർത്തീകരിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26529/digital-survey-thalassery-started)