---
title: "പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്ര കരുവഞ്ചാലിൽ 25ന് തുടക്കമാകും; കെസി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും"
english_title: "The yatra led by the leader of the opposition will begin at Karuvanchal on The 25th."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265317/the-yatra-led-by-the-leader-of-the-opposition-will-begin-at-karuvanchal-on-the-25th"
published_at: "2025-01-23T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67923c78c7519_come.jpg"
keywords: []
---

# പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്ര കരുവഞ്ചാലിൽ 25ന് തുടക്കമാകും; കെസി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും

> **Lead Summary:** ഇരിട്ടി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻനയിക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമര പ്രചരണ യാത്ര കരുവഞ്ചാലിൽ വെച്ച് ജനുവരി 25ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.പതിറ്റാണ്ടുകൾക്ക് ശേഷമാണ് സംസ്ഥാന യുഡിഎഫ് കമ്മിറ്റി നേതൃത്വം നൽകുന്ന ഒരു യാത്ര കണ്ണൂരിൽ ആരംഭിക്കുന്നത്.വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുക, ബഫർസോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സംസ്ഥാന യുഡിഎഫ് കമ്മിറ്റി യാത്ര സംഘടിപ്പിക്കുന്നത്.

## Article Content

ഇരിട്ടി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻനയിക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമര പ്രചരണ യാത്ര കരുവഞ്ചാലിൽ വെച്ച് ജനുവരി 25ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.പതിറ്റാണ്ടുകൾക്ക് ശേഷമാണ് സംസ്ഥാന യുഡിഎഫ് കമ്മിറ്റി നേതൃത്വം നൽകുന്ന ഒരു യാത്ര കണ്ണൂരിൽ ആരംഭിക്കുന്നത്.വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുക, ബഫർസോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സംസ്ഥാന യുഡിഎഫ് കമ്മിറ്റി യാത്ര സംഘടിപ്പിക്കുന്നത്.

കാർഷിക മേഖലയിലെ നിരവധിയായ പ്രശ്നങ്ങളെ മുൻനിർത്തിക്കൊണ്ട് ക്രിയാത്മകമായ പരിഹാരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടാണ് ഇത്തരത്തിൽ ഒരു സമര പ്രചാരണ യാത്ര ആരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരൻ എംപി അധ്യക്ഷതവഹിക്കും. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. യാത്ര 25ന് ആരംഭിച്ച 27ന് 3 മണിക്ക് ആറളത്തെയും, 5 മണിക്ക് കൊട്ടിയൂരിലെയും സ്വീകരണ സ്ഥലങ്ങൾ പിന്നിട്ട് വയനാട്ടിലേക്ക് കടക്കും.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് സംസ്ഥാന കൺവീനർ എം എം ഹസ്സൻ, വിവിധ ഘടകകക്ഷി നേതാക്കളായ മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സിപി ജോൺ, ജി ദേവരാജ്, മാണി സി കാപ്പൻ , രാജൻ ബാബു, കെസി ജോസഫ്, സജിവ് ജോസഫ്, സണ്ണിജോസഫ് തുടങ്ങിപ്രമുഖനേതാക്കൾ പങ്കെടുക്കും .യാത്ര വമ്പിച്ച വിജയമാക്കാൻ ആവശ്യമായമുന്നൊരുക്കങ്ങൾ പൂർത്തിയായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265317/the-yatra-led-by-the-leader-of-the-opposition-will-begin-at-karuvanchal-on-the-25th)