കണ്ണൂർ :സംസ്ഥാന ലൈബ്രറി കൗൺസിൽ ജില്ലാതല വായനാ മത്സരത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് ചട്ടുകപ്പാറയിലെ എൻ.കെ ദേവാഞ്ജന ഒന്നാം സ്ഥാനം നേടി. ജി.വി.എച്ച്.എസ്.എസ് കുറുമാത്തൂരിലെ കെ.വി. മെസ്‌ന രണ്ടും കൂത്തുപറമ്പ് എച്ച്.എസ്.എസ് തൊക്കിലങ്ങാടിയിലെ ഇ ശ്രീലക്ഷ്മി മൂന്നും സ്ഥാനം നേടി.
മുതിർന്നവർക്കുള്ള വായനാമത്സരം വിഭാഗം ഒന്നിൽ പയ്യന്നൂർ യുവജന സാംസ്‌കാരിക സമിതി വായനശാലയിലെ അഭിന കെ. തായിനേരി ഒന്നാമതെത്തി. വെള്ളൂർ ജവഹർ വായനശാല ഗ്രന്ഥാലയത്തിലെ പി.കെ അപർണ രണ്ടാമതും ദേശീയവായനശാല ആൻഡ് ഗ്രന്ഥാലയം, ഈങ്ങയിൽ പീടിക, തലശ്ശേരിയിലെ കെ സാന്ദ്രിന മൂന്നാമതുമെത്തി. വിഭാഗം രണ്ടിൽ തലശ്ശേരിയിലെ ശങ്കരനെല്ലൂർ വെള്ളപ്പന്തൽ ഒണക്കൻ ഗുരുക്കൾ സ്മാരക ഗ്രന്ഥാലയത്തിലെ വി.പി അനിൽകുമാറിനാണ് ഒന്നാം സ്ഥാനം. മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥാലയം, പൂക്കോട് തലശ്ശേരിയിലെ സി പ്രമോദ്കുമാർ രണ്ടാം സ്ഥാനവും കൈരളി വായനശാല ആൻഡ് ഗ്രന്ഥാലയം വെള്ളോറ, പയ്യന്നൂരിലെ പ്രജിത ഭാസ്‌കർ മൂന്നാം സ്ഥാനവും നേടി. സംസ്ഥാനതല മത്സരം ഏപ്രിൽ 19, 20 തീയതികളിൽ കണ്ണൂരിൽ നടക്കും.
kannur