റേഷൻ പ്രതിസന്ധി: ഇന്ന് ചർച്ച നടത്തും

റേഷൻ പ്രതിസന്ധി: ഇന്ന്  ചർച്ച നടത്തും
Jan 24, 2025 11:20 AM | By sukanya

തിരുവനന്തപുരം : റേഷൻ വിതരണത്തിലെ പ്രതിസന്ധിക്ക് ഇന്നത്തോടെ അയവു വരാൻ സാദ്ധ്യത. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രിമാരായ കെ.എൻ.ബാലഗോപാലും ജി.ആർ.അനിലും റേഷൻ വ്യാപാരികളുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തും. ഭക്ഷ്യമന്ത്രിയുടെ ചേമ്ബറില്‍ നടക്കുന്ന ചർച്ചയില്‍ നേരിട്ടെത്താൻ കഴിയാത്തവരോട് ഓണ്‍ലൈനായി പങ്കെടുക്കാം.

കമ്മീഷൻ വർദ്ധനവും ക്ഷേമനിധി ശക്തിപ്പെടുത്തലുമാണ് വ്യാപാരികളുടെ പ്രധാന ആവശ്യങ്ങള്‍. കമ്മീഷൻ വർദ്ധന ഇപ്പോഴത്തെ സാമ്ബത്തിക പ്രതിസന്ധിയില്‍ സർക്കാരിന് ഉടൻ നടപ്പിലാക്കാൻ കഴിയില്ലെന്ന് മന്ത്രി ജി.ആർ.അനില്‍ നേരത്തെ അറിയിച്ചതാണ്. എന്നാല്‍ ഇതു സംബന്ധിച്ച്‌ എന്തെങ്കിലും ഉറപ്പ് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ നല്‍കിയാല്‍ ഭരണപക്ഷ സംഘടനകളെങ്കിലും സമരത്തില്‍ നിന്ന് പിൻവാങ്ങും. 27 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് സി.ഐ.ടി.യു, എ.ഐ.ടി.യു.സി ഉള്‍പ്പെടെ അറിയിച്ചിരിക്കുന്നത്. ധനമന്ത്രിയുമായുളള ചർച്ചയില്‍ പ്രതീക്ഷയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ക്ഷേമിനിധി ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി ഭക്ഷ്യവകുപ്പ് മുന്നോട്ടു പോവുകയാണ്. അതേ സമയം വാതില്‍പ്പടി വിതരണക്കാരില്‍ ഒരു വിഭാഗം സമരത്തില്‍ നിന്നും പിൻവാങ്ങുമെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 72 പേരില്‍ 14 പേരാണ് പിൻവാങ്ങുന്നത് കൂടുതല്‍ പേർ പിൻവാങ്ങുന്നതോടെ അടുത്ത മാസത്തെ സ്റ്റോക്ക് കടകളിലെത്തിക്കാൻ കഴിയും. . മുൻഗണനേതര വിഭാഗത്തിനുള്ള വിഹിതം മുൻഗണനക്കാർക്ക് നല്‍കി ക്രമപ്പെടുത്താൻ പൊതുവിതരണ വകുപ്പ് നല്‍കിയ നിർദേശം മിക്ക റേഷൻ വ്യാപാരികളും പാലിച്ചിട്ടില്ല. ഇന്നലെ 2,73,054 പേരാണ് റേഷൻ വാങ്ങിയത്. ഇതോടെ ഈ മാസം റേഷൻ വാങ്ങിയത് 55.13% ആയി. 44.87% പേർ വാങ്ങിയിട്ടില്ല. ഇതിലേറെപ്പേരും മുൻഗണനേതര (നീല, വെള്ള) കാർ‌ഡുകാരാണ്.

Rationshop

Next TV

Related Stories
സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു

Feb 11, 2025 10:58 AM

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്...

Read More >>
വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന് കെ-റെയിൽ

Feb 11, 2025 06:45 AM

വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന് കെ-റെയിൽ

വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന്...

Read More >>
ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിൽ

Feb 11, 2025 06:44 AM

ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിൽ

ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം...

Read More >>
സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ ചാമ്പ്യൻമാർ

Feb 11, 2025 06:42 AM

സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ ചാമ്പ്യൻമാർ

സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ...

Read More >>
റെയില്‍വേ ഗേറ്റ് അടച്ചിടും

Feb 11, 2025 06:38 AM

റെയില്‍വേ ഗേറ്റ് അടച്ചിടും

റെയില്‍വേ ഗേറ്റ്...

Read More >>