---
title: "തലശ്ശേരി വടക്കുമ്പാട് കടിയന്താറ്റിൽ ഭഗവതി ക്ഷേത്ര തിറ മഹോത്സവം സമാപിച്ചു"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265461/thalassery"
published_at: "2025-01-24T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67932e4563131_IMG-20250124-WA0030.jpg"
keywords: []
---

# തലശ്ശേരി വടക്കുമ്പാട് കടിയന്താറ്റിൽ ഭഗവതി ക്ഷേത്ര തിറ മഹോത്സവം സമാപിച്ചു

> **Lead Summary:** **കണ്ണൂർ**: തലശ്ശേരി വടക്കുമ്പാട് കടിയന്താറ്റിൽ ഭഗവതി ക്ഷേത്ര തിറ മഹോത്സവം സമാപിച്ചു.രണ്ട് ദിവസങ്ങളിലായാണ് തിറ മഹോത്സവം നടന്നത്.

## Article Content

**കണ്ണൂർ**: തലശ്ശേരി വടക്കുമ്പാട് കടിയന്താറ്റിൽ ഭഗവതി ക്ഷേത്ര തിറ മഹോത്സവം സമാപിച്ചു.രണ്ട് ദിവസങ്ങളിലായാണ് തിറ മഹോത്സവം നടന്നത്.

ശാസ്തപ്പൻ,കാരണവർ വെള്ളാട്ടവും ഭഗവതി വെള്ളാട്ടവും ഉത്രങ്ങാട്ട് നിന്നും കലശം വരവും നടന്നു. പുലർച്ചെ മുതൽ ഗുളികൻ,ശാസ്തപ്പൻ, കാരണവർ,ഭഗവതി എന്നീ തെയ്യങ്ങൾ കെട്ടിയാടി.രാവിലെ കാരണവർ ഊട്ട്,മാല ചാർത്തൽ, കുലദൈവങ്ങൾ,കലശം ഇവയുടെ ക്ഷേത്ര പ്രദക്ഷിണവും ഗുരുസിയും നടന്നു. പ്രദേശവാസികളുടെ വക പ്രസാദ സദ്യയും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265461/thalassery)