---
title: "മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ ജാഗ്രത യോഗം സംഘടിപ്പിച്ചു"
english_title: "Awareness meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26556/awareness-meeting"
published_at: "2022-02-15T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b99245ebc4_images - 2022-02-15T174418.340.jpeg"
keywords: []
---

# മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ ജാഗ്രത യോഗം സംഘടിപ്പിച്ചു

> **Lead Summary:** അയ്യംകുന്ന് യൂത്ത് കോൺഗ്ഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ ജാഗ്രത യോഗം സംഘടിപ്പിച്ചു. തലമുറയെ കാർന്നുതിന്നുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വർധിച്ചു വരുന്നതിനാലാണ് യൂത്ത് കോൺഗ്രസ്സ് ഇടപെടൽ.

## Article Content

അയ്യംകുന്ന് യൂത്ത് കോൺഗ്ഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ ജാഗ്രത യോഗം സംഘടിപ്പിച്ചു. തലമുറയെ കാർന്നുതിന്നുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വർധിച്ചു വരുന്നതിനാലാണ് യൂത്ത് കോൺഗ്രസ്സ് ഇടപെടൽ.

മലയോര മേഖലയിൽ മാരകമായ മയക്കുമരുന്ന്, കഞ്ചാവ് ലഹരിപദാർത്ഥങ്ങളുടെ വിതരണം നടത്തുന്നതിന് പ്രത്യേക ലഹരി മാഫിയ സംഘം പ്രവൃത്തിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി വിശദമായ അന്വേഷണം നടത്തുന്നതിനും, അത്തരം സംഘങ്ങൾ പ്രവൃത്തിക്കിന്നുണ്ടെങ്കിൽ ആവശ്യമായ നിയമ നടപടിയുമായി മുന്നോട്ട് പോകാനും, ഇത്തരം സാമൂഹ്യവിരുദ്ധരെ ഒറ്റപ്പെടുത്തുന്നതിനും,യുവ തലമുറയെ വീണ്ടെടുക്കുന്നതിനും ആവശ്യമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.  

 നാടിന്റെ സമാധാനം തകർക്കുന്ന ഇത്തരം സംഘങ്ങൾക്ക് ശക്തമായ താക്കീതുമായാണ് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി ജാഗ്രത യോഗം സംഘടിപ്പിച്ചത്.

 യൂത്ത് കോൺഗ്രസ് അയ്യങ്കുന്ന് മണ്ഡലം പ്രസിഡണ്ട് ജിതിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ് അയ്യങ്കുന്ന് മണ്ഡലം വൈസ് പ്രസിഡന്റുമാരായനിധിൻ രാജ് , സുനീഷ് തോമസ്,ജനറൽ സെക്രട്ടറിമാരായ ഷിൽജോ കാഞ്ഞിരക്കാട്ട്ജോഷി മഞ്ഞപ്പള്ളി,ജിന്റോ പാറയാനി , അനൂപ് കാഞ്ഞിരത്തിങ്കൽ, ജോർജ് ,ജിസ്ബിൻ, റോബിൻ തോമസ്, ജിജോ കുറ്റിയാനി, വിവേക് , ജിജി പുത്തൻപുര എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26556/awareness-meeting)