---
title: "വയനാട്ടിലെ കടുവാ ആക്രമണം: വിവിധ ഇടങ്ങളിൽ പന്തംകൊളുത്തി പ്രകടനങ്ങൾ നടത്തി കിഫ"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265592/wayanad"
published_at: "2025-01-24T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6793adf65ab44_Screenshot_2025-01-24_203809.jpg"
keywords: []
---

# വയനാട്ടിലെ കടുവാ ആക്രമണം: വിവിധ ഇടങ്ങളിൽ പന്തംകൊളുത്തി പ്രകടനങ്ങൾ നടത്തി കിഫ

> **Lead Summary:** വയനാട്:വയനാട്ടിൽ കടുവ സ്ത്രീയെ കൊന്ന് ഭക്ഷിച്ച സാഹചര്യത്തിൽ, ഇത്തരം ആക്രമണങ്ങൾക്ക് തടയിടാത്ത വനം വകുപ്പിന്റെ കുറ്റകരമായ അലംഭാവത്തിനെതിരെ കിഫ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പന്തംകൊളുത്തി പ്രകടനങ്ങൾ നടത്തി. കൊട്ടിയൂർ പഞ്ചായത്തിൽ ചുങ്കക്കുന്ന് പൊട്ടംതോടിലും, കേളകം പഞ്ചായത്തിൽ പൂക്കുണ്ട് ജംഗ്ഷനിലുമാണ് ഇന്ന് പന്തം കൊളുത്തി പ്രതിഷേധങ്ങൾ നടത്തിയത്. നാളെ ആറളം പഞ്ചായത്തിൽ കീഴ്പ്പള്ളി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടക്കും. കൊട്ടിയൂർ പൊട്ടംതോടിൽ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വിൽസൺ വടക്കയിൽ നേതൃത്വം നൽകി.

## Article Content

വയനാട്:വയനാട്ടിൽ കടുവ സ്ത്രീയെ കൊന്ന് ഭക്ഷിച്ച സാഹചര്യത്തിൽ, ഇത്തരം ആക്രമണങ്ങൾക്ക് തടയിടാത്ത വനം വകുപ്പിന്റെ കുറ്റകരമായ അലംഭാവത്തിനെതിരെ കിഫ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പന്തംകൊളുത്തി പ്രകടനങ്ങൾ നടത്തി. കൊട്ടിയൂർ പഞ്ചായത്തിൽ ചുങ്കക്കുന്ന് പൊട്ടംതോടിലും, കേളകം പഞ്ചായത്തിൽ പൂക്കുണ്ട് ജംഗ്ഷനിലുമാണ് ഇന്ന് പന്തം കൊളുത്തി പ്രതിഷേധങ്ങൾ നടത്തിയത്. നാളെ ആറളം പഞ്ചായത്തിൽ കീഴ്പ്പള്ളി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടക്കും. കൊട്ടിയൂർ പൊട്ടംതോടിൽ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വിൽസൺ വടക്കയിൽ നേതൃത്വം നൽകി.

കേളകം പൂക്കുണ്ടിൽ ജില്ലാ കമ്മിറ്റി അംഗം ടോമി ചാത്തൻപാറ നേതൃത്വം നൽകി. മനുഷ്യ ജീവനുകൾ സംരക്ഷിക്കാൻ ക്രിയാത്മകമായി യാതൊന്നും ചെയ്യാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിഷേധങ്ങൾ ഉദ്ഘാടനം ചെയ്ത കിഫ ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ പറഞ്ഞു. മലയോര മേഖലകളിൽ മനുഷ്യജീവനും സ്വത്തും ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർഷക ജനതയുടെ നിശബ്ദ കുടിയിറങ്ങൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് ജില്ലാ സെക്രട്ടറി റോബിൻ എം ജെ പറഞ്ഞു. യുഡിഎഫിന്റെ നേതൃത്വത്തിൽ നാളെ കണ്ണൂർ ജില്ലയിൽ തുടങ്ങുന്ന മലയോര സമര യാത്രയ്ക്ക് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നൂറുകണക്കിന് കർഷകർ ഒപ്പിട്ട ചോദ്യങ്ങൾ അടങ്ങിയ നിവേദനങ്ങൾ കൈമാറുമെന്നും ഇവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265592/wayanad)