ഇരിട്ടി : വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തിൽ വനംവകുപ്പ് മന്ത്രി മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനം ഒഴിയണമെന്ന് ഹ്യൂമൻ റൈറ്റ്സ് മിഷൻ പ്രൊട്ടക്ഷൻ സൊസൈറ്റി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ വയനാട്ടിൽ മാത്രം കടുവ ആക്രമണത്തിൽ മരിച്ചത് 8 സാധാരണക്കാരായ ജനങ്ങളാണ്. ഈ അരും കൊലകൾ നടക്കുമ്പോൾ ഭരണതലത്തിൽ വാഗ്ദാനങ്ങളും ആശ്രിത ജോലിയും നഷ്ടപരിഹാരവും മാത്രം ആണ് കൊടുത്തു കൊണ്ടിരിക്കുന്നത്.
മനുഷ്യ ജീവനുകൾ വന്യമൃഗ ആക്രമണത്തിൽ ദാരുണമായി പൊലിയുമ്പോൾ ഈ അരുo കൊലകൾക്ക് ശാശ്വത പരിഹാരം കാണാൻ എന്തുകൊണ്ട് ഭരണസംവിധാനങ്ങൾക്ക് കഴിയുന്നില്ല എന്നും സാധാരണക്കാരായ ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ട രീതിയിലുള്ള നടപടികൾ സർക്കാർതലത്തിൽ അടിയന്തരമായി സ്വീകരിക്കണം എന്നും ഇരിട്ടിയിൽ ചേർന്ന യോഗത്തിൽ വെച്ച് സംസ്ഥാന പ്രസിഡണ്ട് അജീഷ് മൈക്കിൾ അധ്യക്ഷത വഹിക്കുകയും സംസ്ഥാന ജനറൽ സെക്രട്ടറി ഐ ആർ അനീഷ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും ചെയ്തു. അഡ്വക്കേറ്റ് ഡോ . മാത്യു എൻ ദേവ്,പിടി ദാസപ്പൻ, സുഭാഷ് വാളത്തോട്, എ.എം മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.
Wayanad