---
title: "നവീകരണം നടത്തി ഒരാഴ്ചക്കുള്ളിൽ തകർന്നു തുടങ്ങിയ പാൽചുരം റോഡിൽ പുനർനിർമാണം നടത്തും"
english_title: "Palchuram road construction"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26562/palchuram-road-construction"
published_at: "2022-02-15T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b9f0ee32b3_Picsart_22-02-15_18-08-06-303.jpg"
keywords: []
---

# നവീകരണം നടത്തി ഒരാഴ്ചക്കുള്ളിൽ തകർന്നു തുടങ്ങിയ പാൽചുരം റോഡിൽ പുനർനിർമാണം നടത്തും

> **Lead Summary:** നവീകരണം നടത്തി ദിവസങ്ങൾക്കകം തകർന്നു തുടങ്ങിയ കൊട്ടിയൂർ പാൽചുരം പാത പരിശോധന നടത്താൻ അധികൃതർ എത്തി.

## Article Content

നവീകരണം നടത്തി ദിവസങ്ങൾക്കകം തകർന്നു തുടങ്ങിയ കൊട്ടിയൂർ പാൽചുരം പാത പരിശോധന നടത്താൻ അധികൃതർ എത്തി.

റോഡ് ക്വാളിറ്റി കൺട്രോളർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. റോഡിലെ ചിപ്സ് ഇളകുകയാണ് ഉണ്ടായിട്ടുള്ളതെന്നും പൊളിഞ്ഞ ഭാഗങ്ങളിൽ റീ ടാറിങ് ഉൾപ്പെടെ നടത്തുമെന്നും അധികൃതർ പറഞ്ഞു.പൊതു മരാമത്ത് മന്ത്രിയുടെ നിർദേശ പ്രകാരമാണ് ഉദ്യോഗസ്ഥർ എത്തിയത്.

69 ലക്ഷം മുടക്കി നവീകരണം നടത്തി ഒരാഴ്ച മുൻപ് ഗതാഗതത്തിന് തുറന്നു കൊടുത്ത റോഡ് വീണ്ടും തകർന്നു തുടങ്ങിയത് ' മലയോരശബ്ദം' റിപ്പോർട്ട് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26562/palchuram-road-construction)