---
title: "വെള്ളിമൂങ്ങയെ പിടികൂടി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265623/iritty"
published_at: "2025-01-25T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6794347d1dbae_IMG-20250125-WA0001.jpg"
keywords: []
---

# വെള്ളിമൂങ്ങയെ പിടികൂടി 

> **Lead Summary:** **ഇരിട്ടി**: പുതിയ ബസ് സ്‌റ്റാൻഡിനു സമീപത്തെ വ്യാപാര സ്‌ഥാപനത്തിൽ കഴിഞ്ഞ നാലുദിവസമായി അതിഥിയായി എത്തിയ വെള്ളിമൂങ്ങയെ വനം വകുപ്പ് പിടികൂടി . ബസ് സ്റ്റാൻഡിന് സമീപത്തെ കോപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഐഡ്രീംസ് കംപ്യൂട്ടർ സർവീസ് സെൻ്ററിൻ്റെ വാതിലിനോടു ചേർന്ന് കമ്പിയിൽ അഥിതിയുടെ ഇരിപ്പിടം . സ്ഥാപനത്തിലെ ജീവനക്കാർ അഥിതിയെ കണ്ടെങ്കിലും ശല്യക്കാരനല്ലെതെ ഒതുങ്ങിയിരിക്കുന്ന അഥിതി വെള്ളിമൂങ്ങ ആണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല .

## Article Content

**ഇരിട്ടി**: പുതിയ ബസ് സ്‌റ്റാൻഡിനു സമീപത്തെ വ്യാപാര സ്‌ഥാപനത്തിൽ കഴിഞ്ഞ നാലുദിവസമായി അതിഥിയായി എത്തിയ വെള്ളിമൂങ്ങയെ വനം വകുപ്പ് പിടികൂടി . ബസ് സ്റ്റാൻഡിന് സമീപത്തെ കോപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഐഡ്രീംസ് കംപ്യൂട്ടർ സർവീസ് സെൻ്ററിൻ്റെ വാതിലിനോടു ചേർന്ന് കമ്പിയിൽ അഥിതിയുടെ ഇരിപ്പിടം . സ്ഥാപനത്തിലെ ജീവനക്കാർ അഥിതിയെ കണ്ടെങ്കിലും ശല്യക്കാരനല്ലെതെ ഒതുങ്ങിയിരിക്കുന്ന അഥിതി വെള്ളിമൂങ്ങ ആണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല .

സമീപത്തെ വിദ്യാഭ്യാസ സ്‌ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥികളാണ് സംഭവം വനം വകുപ്പ് ഇരിട്ടി സെക്ഷൻ ഓഫിസ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയത്. വനം വാച്ചറും മാർക്ക് പ്രവർത്തകനും പാമ്പുപിടിത്ത വിദഗ്‌ധനുമായ ഫൈസൽ വിളക്കോടിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാർ എത്തി വെള്ളിമൂങ്ങയെ പിടിക്കടിയത് . രാത്രി വൈകി വെള്ളിമുങ്ങയെ വനം വകുപ്പ് ആറളം വനത്തിൽ തുറന്നുവിട്ടു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265623/iritty)