---
title: "ആറളം ഫാമിൽ കാട്ടാന കുടിൽ തകർത്തു"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265626/aralam"
published_at: "2025-01-25T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6794379318ab8_Screenshot_2025-01-25_062738.jpg"
keywords: []
---

# ആറളം ഫാമിൽ കാട്ടാന കുടിൽ തകർത്തു

> **Lead Summary:** **ഇരിട്ടി** : ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ അക്രമ പരമ്പര തുടരുന്നു . കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ ബ്ലോക്ക് 13 ലെ പാലക്കുന്നിൽ കുടിൽ കെട്ടി താമസിക്കുന്ന ശ്രീധരനെയും റീനയുടെയും കുടിലിന് മുകളിലേക്ക് ആന കൂറ്റൻ തെങ്ങ് മറിച്ചിടുകയായിരുന്നു .

## Article Content

**ഇരിട്ടി** : ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ അക്രമ പരമ്പര തുടരുന്നു . കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ ബ്ലോക്ക് 13 ലെ പാലക്കുന്നിൽ കുടിൽ കെട്ടി താമസിക്കുന്ന ശ്രീധരനെയും റീനയുടെയും കുടിലിന് മുകളിലേക്ക് ആന കൂറ്റൻ തെങ്ങ് മറിച്ചിടുകയായിരുന്നു .

സംഭവസമയത്ത് കുടുംബം കുടിലിൽ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി . കണ്ണിന് കാഴ്ചയില്ലാത്ത ശ്രീധരന്റെ ചികിത്സക്കയി രണ്ടാളും കണ്ണൂർ ആശുപത്രിയിൽ ചികിത്സയിൽ ആയതാണ് ഇവർക്ക്ജീവൻ തിരിച്ചുകിട്ടിയത് . മറിച്ചായിരുന്നെങ്കിൽ ഇന്നലെ പ്രഭാതം ആറളം പുനരധിവാസമേഖലക്ക് വീണ്ടുമൊരു ദുരന്ത വർത്തകൂടി സമ്മാനിക്കുമായിരുന്നു എന്നാണ് പരിസരവാസികൾ പറയുന്നത് . ഏഴുവർഷത്തിൽ അധികമായി ബ്ലോക്ക് 13 ൽ കുടിൽ കെട്ടി കഴിയുന്ന ഇവരെപ്പോലെ 60 അധികം കുടുംബങ്ങൾ പുനരധിവാസ മേഖലയിൽ ഉണ്ടെന്നാണ് കണക്ക് .

ബ്ലോക്ക് ഏഴിൽ ഇവർക്ക് ഭൂമി അനുവദിച്ചിട്ടുണ്ടെങ്കിലും രൂക്ഷമായ കുടിവെള്ള ക്ഷാമവും ശ്രീധരന്റെ കണ്ണിന് കാഴ്ചയില്ലാത്തതുമാണ് ഇവർ ബ്ലോക്ക് 13 ൽ കുടിൽ കെട്ടി കഴിയാൻ കാരണം . 100 ൽ അധികം ആനകൾ ചുറ്റിത്തിരിയുന്ന ആറളം ഫാം പുനരധിവാസ മേഖലയിൽ ഒരു ടാർപായയുടെ അടിയിലാണ് കുടുംബം കഴിച്ചുകൂട്ടുന്നത് എന്നത് ഗുരുതരമായ സുരക്ഷാ പ്രശനം തന്നെയാണ് . രണ്ട് പെൺകുട്ടികളെയും കല്യാണം കഴിച്ച് അയച്ചതോടെ കണ്ണിന് കാഴ്ചയില്ലാത്ത ശ്രീധരനും റീനയും കുടിലിൽ തനിച്ചാണ് താമസം .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265626/aralam)