---
title: "സമ്പൂർണ്ണ വികസനം ആറളം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265655/aralam"
published_at: "2025-01-25T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67946bc213f4d_IMG-20250125-WA0007.jpg"
keywords: []
---

# സമ്പൂർണ്ണ വികസനം ആറളം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ

> **Lead Summary:** **എടൂർ** : സമ്പൂർണ്ണ സാന്ത്വന പരിചരണ ഗ്രാമം എന്ന ലക്ഷ്യവുമായി ആറളം ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടത്തി . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിൽ ഉൾപ്പെടെ സമഗ്രമായ പദ്ധതികളാണ് വികസന സെമിനാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ആദിവാസി പുനരധിവാസ മേഖലയിലും വിവിധങ്ങളായ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട് .

## Article Content

**എടൂർ** : സമ്പൂർണ്ണ സാന്ത്വന പരിചരണ ഗ്രാമം എന്ന ലക്ഷ്യവുമായി ആറളം ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടത്തി . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിൽ ഉൾപ്പെടെ സമഗ്രമായ പദ്ധതികളാണ് വികസന സെമിനാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ആദിവാസി പുനരധിവാസ മേഖലയിലും വിവിധങ്ങളായ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട് .

അടിസ്ഥാന സൗകര്യ വികസനം , റോഡ് , ടൗൺ സൗദര്യവൽക്കരണം, വയോജനക്ഷേമം തുടങ്ങിആറളം പഞ്ചായത്തിന്റെ സമ്പൂർണ്ണ വികസനത്തിന്റെ രൂപരേഖയാണ് വികസനസെമിനാറിൽ അവതരിപ്പിച്ചിരിക്കുന്നത് . വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടത്തിയ വികസന സെമിനാറിൽ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി .രജനി മുഖ്യാത്ഥിതിയായി പങ്കെടുത്തു. വൈസ് പ്രസിഡന്റ് കെ.ജെ. ജെസി മോൾ , സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസഫ് അന്ത്യാകുളം, വത്സ ജോസ് , ഇ.സി. രാജു , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷിജി നടുപ്പറമ്പിൽ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.ജി. രഞ്ജിത്ത് , വൈ.വൈ. മത്തായി , സി ഡി എസ് ചെയർ പേർസൺസുമ ദിനേശൻ അസി.സെക്രട്ടറി എം. മനില എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265655/aralam)