---
title: "റേഷൻ കടയ്ക്ക് മുന്നിൽ മുസ്‌ലിം യൂത്ത് ലീഗ് നിൽപ് സമരം നടത്തി"
english_title: "Rationshop "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265713/rationshop"
published_at: "2025-01-25T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679492d0ac443_IMG-20250125-WA0017.jpg"
keywords: []
---

# റേഷൻ കടയ്ക്ക് മുന്നിൽ മുസ്‌ലിം യൂത്ത് ലീഗ് നിൽപ് സമരം നടത്തി

> **Lead Summary:** **ഇരിട്ടി** : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം പുന്നാട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ കടക്ക് മുന്നിൽ നിൽപ് സമരം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് സമരം ഉദ്ഘാടനം ചെയ്തു .

## Article Content

**ഇരിട്ടി** : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം പുന്നാട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ കടക്ക് മുന്നിൽ നിൽപ് സമരം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് സമരം ഉദ്ഘാടനം ചെയ്തു .

സപ്ലൈകോയിലും റേഷൻ കടകളിലും സാധനങ്ങൾ കാലിയായിട്ടും സാധാരണക്കാരെ ദുരിതത്തിലാക്കുന്ന കേന്ദ - കേരള സർക്കാരുകളുടെ നയം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി . പി.വി.സി. ഷഹീർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് പി. ശംസുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ശാഖ പ്രസിഡന്റ് കെ.കെ. യൂസുഫ് ഹാജി, ജന. സെക്രട്ടറി ഡി. ശറഫുദ്ധീൻ, എം. ഉബൈദ്, പി.പി. ശാക്കിർ, അൻവർ, ഇ.കെ. സൽമാൻ, കെ. സിയാദ്, മുഹമ്മദ്‌, ഷബീറലി, സി. സിനാൻ, പി.കെ. ജസ്‌ലിം തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265713/rationshop)