---
title: "ഏലപ്പീടിക അങ്കണവാടിയിലെ പച്ചക്കറിതോട്ടത്തിൽ വിളവെടുപ്പ് നടത്തി"
english_title: "Vegitableharvest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265740/vegitableharvest"
published_at: "2025-01-25T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6794ad709ecdc_1000051685.jpg"
keywords: []
---

# ഏലപ്പീടിക അങ്കണവാടിയിലെ പച്ചക്കറിതോട്ടത്തിൽ വിളവെടുപ്പ് നടത്തി

> **Lead Summary:** **ഏലപ്പീടിക : ** കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഏലപ്പീടിക അങ്കണവാടിയിലെ പച്ചക്കറിതോട്ടത്തിൽ വിളവെടുപ്പ് നടത്തി.അങ്കണവാടി എ.എൽ.എം.എസ്.സി കമ്മിറ്റിയുടെയും അനുഗ്രഹവായനശാലയുടെയും ആഭിമുഖ്യത്തിൽ ഏലപ്പീടിക അങ്കണവാടിയിൽ തയ്യാറാക്കിയ ആരാമം പച്ചക്കറി- പൂന്തോട്ടത്തിലെ വിളവ് എടുപ്പ് ഉൽഘാടനം കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ ജിമ്മി അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ ശിശു വികസന പദ്ധതി ഓഫീസർ ബിജി തങ്കപ്പൻ വിശിഷ്ടാതിഥിയായിരുന്നു.

## Article Content

**ഏലപ്പീടിക : ** കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഏലപ്പീടിക അങ്കണവാടിയിലെ പച്ചക്കറിതോട്ടത്തിൽ വിളവെടുപ്പ് നടത്തി.അങ്കണവാടി എ.എൽ.എം.എസ്.സി കമ്മിറ്റിയുടെയും അനുഗ്രഹവായനശാലയുടെയും ആഭിമുഖ്യത്തിൽ ഏലപ്പീടിക അങ്കണവാടിയിൽ തയ്യാറാക്കിയ ആരാമം പച്ചക്കറി- പൂന്തോട്ടത്തിലെ വിളവ് എടുപ്പ് ഉൽഘാടനം കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ ജിമ്മി അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ ശിശു വികസന പദ്ധതി ഓഫീസർ ബിജി തങ്കപ്പൻ വിശിഷ്ടാതിഥിയായിരുന്നു.

ഏലപ്പീടികഅങ്കണവാടി ടീച്ചർ റോണി തോമസ് ആരാമം പദ്ധതി വിശദീകരിച്ചു.കണിച്ചാർ ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ്.സൂപ്പർവൈസർലിനിവർഗ്ഗീസ്, അനുഗ്രഹവായനശാല പ്രസിഡണ്ട് ജോബ്.ഒ .എ, മലയാംപടി വയോജാന വിശ്രമകേന്ദ്രം സെക്രട്ടറി രാജേഷ്. എ.ബി, സി ഡി.എസ്.വൈസ് ചെയർപേഴ്സൺ പ്രമീള സുരേന്ദ്രൻ, കമ്യൂണിറ്റി വുമൺസ് ഫെസിലിറ്റേറ്റർമാരായ അഞ്ജു സെബാസ്റ്റ്യൻ, സ്നേഹ, എ.എൽ.എം.എസ്.സി. മെമ്പർ സിജിമോൾ സുരേഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265740/vegitableharvest)