സംവിധായകൻ ഷാഫി അന്തരിച്ചു

സംവിധായകൻ ഷാഫി അന്തരിച്ചു
Jan 26, 2025 07:06 AM | By sukanya

കൊച്ചി: സംവിധായകൻ ഷാഫി (57) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു.

രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 മണിവരെ കലൂർ മണപ്പാട്ടിപറമ്പിലെ കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനം നടക്കും. ശേഷം മൃതദേഹം വൈകിട്ട് നാലു മണിക്ക് കറുകപ്പള്ളി ജുമാ മസ്ജിദിൽ ഖബറടക്കും.

1968 ഫെബ്രുവരിയിൽ എറണാംകുളം പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിലാണ് റഷീദ് എം.എച്ച് എന്ന ഷാഫിയുടെ ജനനം. രാജസേനന്റെയും സംവിധായകരായ റാഫി- മെക്കാര്‍ട്ടിന്‍റേയും സഹായിയാണ് സിനിമയിലേക്കുള്ള രംഗപ്രവേശം. 2001ല്‍ പുറത്തിറങ്ങിയ വണ്‍മാന്‍ഷോ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.

കൂടാതെ മായാവി, തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്, ചട്ടമ്പിനാട്, പുലിവാൽ കല്യാണം, കല്യാണരാമൻ തുടങ്ങിയ 18 ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്നു. ഇതിൽ പലതും സൂപ്പർ ഹിറ്റുകൾ. 2022ൽ റിലീസ് ചെയ്ത ആനന്ദം പരമാനന്ദമാണ് അവസാന ചിത്രം.

ഭാര്യ ഷാമില. മക്കൾ: അലീന, സൽമ. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനും സംവിധായകൻ സിദ്ദീഖ് അമ്മാവനുമാണ്.

Kochi

Next TV

Related Stories
സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു

Feb 11, 2025 10:58 AM

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്...

Read More >>
വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന് കെ-റെയിൽ

Feb 11, 2025 06:45 AM

വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന് കെ-റെയിൽ

വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന്...

Read More >>
ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിൽ

Feb 11, 2025 06:44 AM

ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിൽ

ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം...

Read More >>
സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ ചാമ്പ്യൻമാർ

Feb 11, 2025 06:42 AM

സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ ചാമ്പ്യൻമാർ

സംസ്ഥാന അന്തർ ജില്ലാ സീനിയർ ബാഡ്മിൻറൺ: ആലപ്പുഴ...

Read More >>
റെയില്‍വേ ഗേറ്റ് അടച്ചിടും

Feb 11, 2025 06:38 AM

റെയില്‍വേ ഗേറ്റ് അടച്ചിടും

റെയില്‍വേ ഗേറ്റ്...

Read More >>