---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് കമ്മറ്റി    ഉദ്ഘാടനവും പൊതുയോഗവും നടത്തി"
english_title: "Keralavyaparivyavasai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/265953/keralavyaparivyavasai"
published_at: "2025-01-26T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6795f25e81c9f_1000051822.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് കമ്മറ്റി    ഉദ്ഘാടനവും പൊതുയോഗവും നടത്തി

> **Lead Summary:** **കേളകം : **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് ഉദ്ഘാടനവും പൊതുയോഗവും നടത്തി. കേളകം ജെ കെ.റസിഡൻസിയിൽ നടന്ന വ്യാപാരി സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി യൂനിറ്റ് ഉദ്ഘാടനo നടത്തി. ക്ഷേമനിധി ധനസഹായ വിതരണം ജില്ലാ ജനറൽ സിക്രട്ടറി പി.പി ബാഷിത് ഉദ്ഘാടനo നടത്തി.ചടങ്ങിൽ യൂനിറ്റ് പ്രസിഡണ്ട് എം.എസ്.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**കേളകം : **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് ഉദ്ഘാടനവും പൊതുയോഗവും നടത്തി. കേളകം ജെ കെ.റസിഡൻസിയിൽ നടന്ന വ്യാപാരി സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി യൂനിറ്റ് ഉദ്ഘാടനo നടത്തി. ക്ഷേമനിധി ധനസഹായ വിതരണം ജില്ലാ ജനറൽ സിക്രട്ടറി പി.പി ബാഷിത് ഉദ്ഘാടനo നടത്തി.ചടങ്ങിൽ യൂനിറ്റ് പ്രസിഡണ്ട് എം.എസ്.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.

മെമ്പറായിരിക്കേ മരണമടഞ്ഞ ബാഹുലേയൻ്റെ (ആലപ്പികൊച്ച്) കുടുംബത്തിന് ക്ഷേമനിധി ധനസഹായ ഫണ്ട് ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിദ് നൽകി. സീനിയർ മെമ്പർമാരായിരുന്ന കെ.എം. അബ്ദുൾ ഖാദർ (ദർശന ടെക്സ്റ്റെയിൽസ്), കരുണാകരൻ (മെറ്റൽ പാലസ്) എന്നിവർക്ക് ഔദ്യോഗിക യാത്രയയപ്പു നൽകി.

ജില്ലാ ട്രഷറർ തിലകൻആശ്രയ പദ്ധതി ജില്ല വൈസ് ചെയർമാൻ കെ.കെ.രാമചന്ദ്രൻ,ജനറൽ സിക്രട്ടറി കെ.പി.സിബി, തുടങ്ങിയവർ സംസാരിച്ചു. ഖജാഞ്ചി ജോഷി ജോർജ്, സിക്രട്ടറി ബിജു കൊല്ലുവേലിൽ ,രക്ഷാധികാരി പി.പി.നാണു മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/265953/keralavyaparivyavasai)