---
title: "വയനാട്ടിലെത്തിയ വനം മന്ത്രിക്കെതിരെ പ്രതിക്ഷേധം"
english_title: "Protest Against Forest Minister Who Reached Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266003/protest-against-forest-minister-who-reached-wayanad"
published_at: "2025-01-26T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679627a027498_waynad.jpg"
keywords: []
---

# വയനാട്ടിലെത്തിയ വനം മന്ത്രിക്കെതിരെ പ്രതിക്ഷേധം

> **Lead Summary:** മാനന്തവാടി: വയനാട്ടിലെത്തിയ മന്ത്രി എ.കെ ശശീന്ദ്രന് പ്രതിഷേധം. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ വീട് സന്ദർശിക്കാനെത്തിയ മന്ത്രിക്കെതിരെ വൻ പ്രതിഷേധമാണുണ്ടായത്. ജനരോഷം കടുത്തതോടെ മന്ത്രിക്ക് വാഹനത്തിൽ നിന്നും പുറത്തിറങ്ങാനായില്ല. പിന്നീട് പോലീസ് ഏറെ പണിപെട്ടാണ് മന്ത്രിയെ വാഹനത്തിൽ നിന്നും ഇറക്കിയത്

## Article Content

മാനന്തവാടി: വയനാട്ടിലെത്തിയ മന്ത്രി എ.കെ ശശീന്ദ്രന് പ്രതിഷേധം. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ വീട് സന്ദർശിക്കാനെത്തിയ മന്ത്രിക്കെതിരെ വൻ പ്രതിഷേധമാണുണ്ടായത്. ജനരോഷം കടുത്തതോടെ മന്ത്രിക്ക് വാഹനത്തിൽ നിന്നും പുറത്തിറങ്ങാനായില്ല. പിന്നീട് പോലീസ് ഏറെ പണിപെട്ടാണ് മന്ത്രിയെ വാഹനത്തിൽ നിന്നും ഇറക്കിയത്

വീട്ടിലേക്ക് വരുന്ന വഴിയിൽ പ്രതിഷേധക്കാർ മന്ത്രിക്കുനേരെ കരിങ്കൊടി വീശിയിരുന്നു. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരാണ് പിലാക്കാവിൽവച്ച് മന്ത്രിയുടെ വാഹനത്തിന് നേരം കരിങ്കൊടി വീശിയത്. രാഷ്ട്രീയപ്രേരിതമാണ് ജനരോഷമെന്നും രാധ വനത്തിനുള്ളിൽ പ്രവേശിപ്പിച്ചപ്പോഴാണ് കടുവ ആക്രമിച്ചതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ റോ‍ഡ് ഉപരോധിച്ചത്. പ്രസ്താവന പിൻവലിച്ച് കുടുംബത്തോടും പ്രദേശവാസികളോടും മന്ത്രി മാപ്പു പറയണമെന്നാണ് ജനങ്ങളുടെ ആവശ്യം. വനംവകുപ്പ് ഉദ്യോഗസ്ഥന് കടുവ ആക്രമണത്തിൽ പരിക്കേറ്റ സാഹചര്യത്തിലല്ലേ മന്ത്രിയെത്താൻ തയ്യാറായതെന്നാണ് ജനങ്ങളുടെ ചോദ്യം. എന്തുകൊണ്ട് ജനങ്ങൾ ദുരിതത്തിലായിട്ടും മൂന്ന് ദിവസമായിട്ടും എത്തിയില്ലെന്നും ജനങ്ങൾ ചോദ്യമുയർത്തി. മന്ത്രി ജനങ്ങളോട് സംസാരിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266003/protest-against-forest-minister-who-reached-wayanad)