---
title: "മണത്തണ ടൗൺ കോൺഗ്രസ്സ് കമ്മറ്റി റിപ്പബ്ലിക്ക് ദിന പരിപാടി സംഘടിപ്പിച്ചു"
english_title: "Manathana Town Congress Committee organized Republic Day event"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266016/manathana-town-congress-committee-organized-republic-day-event"
published_at: "2025-01-26T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6796327c2a670_mna.jpg"
keywords: []
---

# മണത്തണ ടൗൺ കോൺഗ്രസ്സ് കമ്മറ്റി റിപ്പബ്ലിക്ക് ദിന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** മണത്തണ : മണത്തണ ടൗൺ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിന പരിപാടി സംഘടിപ്പിച്ചു. രാജ്യത്തിന്റെ 75 ആം റിപ്പബ്ലിക് ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആഘോഷിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് പരിപാടി ഉദ്‌ഘാടനം ചെയിതു. ഡി.സി.സി. മെംബർ ചോടത്ത് ഹരിദാസൻ അധ്യക്ഷത വഹിച്ചു.

## Article Content

മണത്തണ : മണത്തണ ടൗൺ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിന പരിപാടി സംഘടിപ്പിച്ചു. രാജ്യത്തിന്റെ 75 ആം റിപ്പബ്ലിക് ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആഘോഷിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് പരിപാടി ഉദ്‌ഘാടനം ചെയിതു. ഡി.സി.സി. മെംബർ ചോടത്ത് ഹരിദാസൻ അധ്യക്ഷത വഹിച്ചു.

രാജ്യത്ത് മതനിരപേക്ഷത കാത്തുസൂക്ഷിച്ചുകൊണ്ട് ജീവിക്കാനും മരിക്കാനും ഓരോ പൗരനും ഭരണഘടന അനുവാദം നൽകുന്നുണ്ടെന്നും രാജ്യം ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികൾ ജീവൻ നൽകി പടുത്തുയർത്തിയതാണെന്നും അതിന്റെ മൂല്യങ്ങളെ തച്ചു തകർക്കാൻ വർഗീയ ഫാസിസ്റ്റ് ശക്തികളെ അനുവദിക്കില്ലെന്നും ഓരോ കോൺഗ്രസുകാരനും ഈ രാജ്യത്തിന്റെ ഭരണഘടനയെ കാത്തുസൂക്ഷിക്കുമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി ജെ മാത്യു ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വർഗ്ഗീസ് സി.വി, ജോണി ചിറമ്മൽ, ചന്ദ്രൻ മാവിലോടൻ, വി.രവീന്ദ്രൻ, കെ രാമകൃഷ്ണൻ, ജോസഫ് കദളിക്കാട്ടിൽ, സാബു പേഴ്ത്തിങ്കൽ, ജോസ് വി.യു, ആക്കൽ സുരേന്ദ്രൻ, കെ.കെ. ഹരികുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266016/manathana-town-congress-committee-organized-republic-day-event)