---
title: "കൊട്ടിയൂർ ക്ഷേത്ര കുടിപതിസംഘം കുടുംബസംഗമം മണത്തണയിൽ നടന്നു"
english_title: "Kottiyoor Temple Kudipathi Sangam Family Meet Held At Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266040/kottiyoor-temple-kudipathi-sangam-family-meet-held-at-manathana"
published_at: "2025-01-26T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679659845b032_kdpthi.jpg"
keywords: []
---

# കൊട്ടിയൂർ ക്ഷേത്ര കുടിപതിസംഘം കുടുംബസംഗമം മണത്തണയിൽ നടന്നു

> **Lead Summary:** മണത്തണ : കൊട്ടിയൂർ ക്ഷേത്ര പാരമ്പര്യ സ്ഥാനീകരായ കുടിപതി തറവാട്ടുകാരുടെ കുടുംബ സംഗമം മണത്തണയിൽ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. കൊട്ടിയൂർ ക്ഷേത്ര സമുദായി സ്ഥാനീകൻ മുരളീകൃഷ്ണൻ നമ്പൂതിരി യോഗം ഉദ്‌ഘാടനം ചെയ്തു. പോണിച്ചേരി നാരായണൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെറിയത്ത് ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. കുഞ്ഞോഴത്ത് മുകുന്ദൻ മാസ്റ്റർ അനുസ്മരണ പ്രഭാക്ഷണം നടത്തി. കുടിപതി കുടുംബങ്ങളിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കല കായിക വിദ്യാഭ്യാസ രംഗത്ത് കഴിവ് തെളിയിച്ച അംഗങ്ങളെയും യോഗത്തിൽ ആദരിച്ചു. കുടിപതി സംഘം മാതൃവേദി രൂപീകരിച്ചു.

## Article Content

മണത്തണ : കൊട്ടിയൂർ ക്ഷേത്ര പാരമ്പര്യ സ്ഥാനീകരായ കുടിപതി തറവാട്ടുകാരുടെ കുടുംബ സംഗമം മണത്തണയിൽ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. കൊട്ടിയൂർ ക്ഷേത്ര സമുദായി സ്ഥാനീകൻ മുരളീകൃഷ്ണൻ നമ്പൂതിരി യോഗം ഉദ്‌ഘാടനം ചെയ്തു. പോണിച്ചേരി നാരായണൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെറിയത്ത് ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. കുഞ്ഞോഴത്ത് മുകുന്ദൻ മാസ്റ്റർ അനുസ്മരണ പ്രഭാക്ഷണം നടത്തി. കുടിപതി കുടുംബങ്ങളിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കല കായിക വിദ്യാഭ്യാസ രംഗത്ത് കഴിവ് തെളിയിച്ച അംഗങ്ങളെയും യോഗത്തിൽ ആദരിച്ചു. കുടിപതി സംഘം മാതൃവേദി രൂപീകരിച്ചു.

കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, പന്തീരടി കാമ്പ്രം ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട്, പേരാവൂർ പഞ്ചായത്ത് അംഗം ബേബി സോജ തുടങ്ങിയവർ സംസാരിച്ചു. കുടിപതി സംഘം ട്രഷറർ പി സുധീർ ബാബു നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266040/kottiyoor-temple-kudipathi-sangam-family-meet-held-at-manathana)