---
title: "വില്ലേജ് ഓഫീസർക്ക് പുരയിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകാൻ അധികാരമില്ല; ഹൈക്കോടതി"
english_title: "Highcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266128/highcourt"
published_at: "2025-01-27T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6797302924af3_download_(22).jpeg"
keywords: []
---

# വില്ലേജ് ഓഫീസർക്ക് പുരയിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകാൻ അധികാരമില്ല; ഹൈക്കോടതി

> **Lead Summary:** കൊച്ചി:പുരയിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകാൻ വില്ലേജ് ഓഫിസർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. നികുതി രജിസ്റ്ററിൽ 'പുരയിടം' എന്ന് തരംതിരിച്ചിട്ടുള്ള വസ്തുവകകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാനാവില്ല. നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ 12-ാം വകുപ്പ് പ്രകാരം വില്ലേജ് ഓഫീസർമാരുടെ അധികാരപരിധിയിൽ ഇത് ഉൾപ്പെടില്ല.

## Article Content

കൊച്ചി:പുരയിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകാൻ വില്ലേജ് ഓഫിസർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. നികുതി രജിസ്റ്ററിൽ 'പുരയിടം' എന്ന് തരംതിരിച്ചിട്ടുള്ള വസ്തുവകകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാനാവില്ല. നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ 12-ാം വകുപ്പ് പ്രകാരം വില്ലേജ് ഓഫീസർമാരുടെ അധികാരപരിധിയിൽ ഇത് ഉൾപ്പെടില്ല.

നെൽഭൂമിയുടെയോ തണ്ണീർത്തടത്തിന്റെയോ പരിധിയിൽ വരുന്ന വസ്തുവകകൾക്ക് മാത്രമാണ് സ്റ്റോപ്പ് മെമ്മോ നൽകാനാവൂ. 'പുരയിടത്തിൽ' നിലം നികത്തൽ നടപടികൾ നിർത്തി വയ്ക്കാൻ വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോ ചോദ്യം ചെയ്ത് സമർപിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി നടപടി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266128/highcourt)