---
title: "തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ്:   കരട് വോട്ടർ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും"
english_title: "Election"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26621/election"
published_at: "2022-02-16T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620c5b0641a9d_images - 2022-02-16T073131.149.jpeg"
keywords: []
---

# തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ്:   കരട് വോട്ടർ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും

> **Lead Summary:** ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലെ ആകസ്മിക ഒഴിവുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടിക ഫെബ്രുവരി 16 ബുധനാഴ്ച പ്രസിദ്ധീകരിക്കും. കണ്ണൂർ കോർപ്പറേഷനിലെ കക്കാട് , പയ്യന്നൂർ നഗരസഭയിലെ മുതിയലം (ഒമ്പത്), മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേ കുന്നുമ്പ്രം (ആറ്), മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി (അഞ്ച്), കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (ഏഴ്) വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടർ പട്ടികയിലുള്ള അപേക്ഷകളും ആക്ഷേപങ്ങളും മാർച്ച് മൂന്ന് വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ തുടർ നടപടി സ്വീകരിച്ച് മാർച്ച് 14 ന് അപ്‌ഡേഷൻ പൂർത്തിയാക്കും. അന്തിമ വോട്ടർ പട്ടിക മാർച്ച് 16 ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ജി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി ആർ രാഹേഷ്‌കുമാർ, പയ്യന്നൂർ നഗരസഭ സെക്രട്ടറി എം കെ ഗിരീഷ്, കുറുമാത്തൂർ പഞ്ചായത്ത് സെക്രട്ടറി എ പി വിനോദ് കുമാർ, മാങ്ങാട്ടിടം പഞ്ചായത്ത് സെക്രട്ടറി കെ സത്യൻ, മുഴപ്പിലങ്ങാട് പഞ്ചായത്ത് സെക്രട്ടറി കെ പി സ്മിത് ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് പി കെ പ്രേമാനന്ദ് എന്നിവർ പങ്കെടുത്തു.

## Article Content

ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലെ ആകസ്മിക ഒഴിവുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടിക ഫെബ്രുവരി 16 ബുധനാഴ്ച പ്രസിദ്ധീകരിക്കും. കണ്ണൂർ കോർപ്പറേഷനിലെ കക്കാട് , പയ്യന്നൂർ നഗരസഭയിലെ മുതിയലം (ഒമ്പത്), മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേ കുന്നുമ്പ്രം (ആറ്), മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി (അഞ്ച്), കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (ഏഴ്) വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടർ പട്ടികയിലുള്ള അപേക്ഷകളും ആക്ഷേപങ്ങളും മാർച്ച് മൂന്ന് വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ തുടർ നടപടി സ്വീകരിച്ച് മാർച്ച് 14 ന് അപ്‌ഡേഷൻ പൂർത്തിയാക്കും. അന്തിമ വോട്ടർ പട്ടിക മാർച്ച് 16 ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ജി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി ആർ രാഹേഷ്‌കുമാർ, പയ്യന്നൂർ നഗരസഭ സെക്രട്ടറി എം കെ ഗിരീഷ്, കുറുമാത്തൂർ പഞ്ചായത്ത് സെക്രട്ടറി എ പി വിനോദ് കുമാർ, മാങ്ങാട്ടിടം പഞ്ചായത്ത് സെക്രട്ടറി കെ സത്യൻ, മുഴപ്പിലങ്ങാട് പഞ്ചായത്ത് സെക്രട്ടറി കെ പി സ്മിത് ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് പി കെ പ്രേമാനന്ദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26621/election)