---
title: "സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ"
english_title: "Sakhi one stop centre"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26622/sakhi-one-stop-centre"
published_at: "2022-02-16T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620c5c27c5c5d_images (39).png"
keywords: []
---

# സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ

> **Lead Summary:** കൂത്തുപറമ്പ് താലൂക്ക് ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഒഴിവുള്ള കേസ് വർക്കർ, സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തെ കരാറാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

കൂത്തുപറമ്പ് താലൂക്ക് ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഒഴിവുള്ള കേസ് വർക്കർ, സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തെ കരാറാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

കേസ് വർക്കർ തസ്തികയിലേക്ക് അപേക്ഷകർ സ്ത്രീകളായിരിക്കണം. രണ്ട് ഒഴിവുണ്ട്. അപേക്ഷകർ സ്ത്രീകൾ ആയിരിക്കണം. യോഗ്യത: സോഷ്യോളജി/സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദം/ നിയമ ബിരുദം. സർക്കാർ/ അർധ സർക്കാർ/അംഗീകൃത സ്ഥാപനങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രവർത്തിച്ചിട്ടുള്ള പരിചയം അഭിലഷണീയം. പ്രായ പരിധി: 25-45 വയസ്സ്. ഹോണറേറിയം 15,000 രൂപ. ജോലി 24 മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ

സെക്യൂരിറ്റി തസ്തികയിലേക്ക് വിമുക്തഭടൻ/സർക്കാർ/അംഗീകൃത സ്ഥാപനങ്ങളിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള സെക്യൂരിറ്റി സേവന പരിചയമുള്ളവർക്ക് അപേക്ഷിക്കാം. കൂത്തുപറമ്പിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് മുൻഗണന

പ്രായ പരിധി: 25-60 വയസ്സ്. ഹോണറേറിയം 8,000 രൂപ. ജോലി സമയം 12 മണിക്കൂർ.

യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി 24ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ കണ്ണൂർ സിവിൽസ്‌റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വുമൺ പ്രൊട്ടക്ഷൻ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0490 2367450, 7306996066.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26622/sakhi-one-stop-centre)