---
title: "മംഗല്യ പദ്ധതി: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു"
english_title: "Marriage program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26623/marriage-program"
published_at: "2022-02-16T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620c5c943cd22_images - 2022-02-16T073812.103.jpeg"
keywords: []
---

# മംഗല്യ പദ്ധതി: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

> **Lead Summary:** വനിതാ ശിശുവികസന വകുപ്പിന്റെ മംഗല്യ പദ്ധതി-വിധവാ പുനർവിവാഹ ധനസഹായത്തിന് ഈ സാമ്പത്തിക വർഷത്തേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. സാധുക്കളായ വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് 25000 രൂപ ധനസഹായം ലഭിക്കും. അപേക്ഷക ബി പി എൽ/മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരാകണം. ഭർത്താവിന്റെ മരണം മൂലം വിധവയാകുകയും നിയമ പ്രകാരം വിവാഹ ബന്ധം വേർപ്പെടുത്തിയതിന് ശേഷം വിധവക്ക് സമാനമായി തീർന്ന വനിതകളുമാണ് അപേക്ഷിക്കേണ്ടത്. പുനർവിവാഹം ബന്ധപ്പെട്ട വിവാഹ രജിസ്ട്രാർ മുമ്പാകെ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. പുനർവിവാഹം നടന്ന് ആറു മാസത്തിനകം അപേക്ഷ സമർപ്പിക്കണം. പ്രായം 18-50 വയസ്സിന് മധ്യേ. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും www.schemes.wcd.kerala.gov.in സന്ദർശിക്കുക. അപേക്ഷ അതത് ഐ സി ഡി എസ് ഓഫീസുകളിലെ ശിശുവികസന പദ്ധതി ഓഫീസർക്ക് ഫെബ്രുവരി 20നകം സമർപ്പിക്കണം.

## Article Content

വനിതാ ശിശുവികസന വകുപ്പിന്റെ മംഗല്യ പദ്ധതി-വിധവാ പുനർവിവാഹ ധനസഹായത്തിന് ഈ സാമ്പത്തിക വർഷത്തേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. സാധുക്കളായ വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് 25000 രൂപ ധനസഹായം ലഭിക്കും. അപേക്ഷക ബി പി എൽ/മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരാകണം. ഭർത്താവിന്റെ മരണം മൂലം വിധവയാകുകയും നിയമ പ്രകാരം വിവാഹ ബന്ധം വേർപ്പെടുത്തിയതിന് ശേഷം വിധവക്ക് സമാനമായി തീർന്ന വനിതകളുമാണ് അപേക്ഷിക്കേണ്ടത്. പുനർവിവാഹം ബന്ധപ്പെട്ട വിവാഹ രജിസ്ട്രാർ മുമ്പാകെ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. പുനർവിവാഹം നടന്ന് ആറു മാസത്തിനകം അപേക്ഷ സമർപ്പിക്കണം. പ്രായം 18-50 വയസ്സിന് മധ്യേ. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും www.schemes.wcd.kerala.gov.in സന്ദർശിക്കുക. അപേക്ഷ അതത് ഐ സി ഡി എസ് ഓഫീസുകളിലെ ശിശുവികസന പദ്ധതി ഓഫീസർക്ക് ഫെബ്രുവരി 20നകം സമർപ്പിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26623/marriage-program)