---
title: "തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം"
english_title: "Id card"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26626/id-card"
published_at: "2022-02-16T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620c61078e9ac_images - 2022-02-16T075711.045.jpeg"
keywords: []
---

# തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

> **Lead Summary:** സ്‌കോൾ - കേരള മുഖേന 2021-23 ബാച്ചിൽ ഓപ്പൺ റഗുലർ വിഭാഗത്തിൽ ഒന്നാം വർഷ ഹയർസെക്കണ്ടറി പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത് ഇതിനകം നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠനകേന്ദ്രം അനുവദിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി.

## Article Content

സ്‌കോൾ - കേരള മുഖേന 2021-23 ബാച്ചിൽ ഓപ്പൺ റഗുലർ വിഭാഗത്തിൽ ഒന്നാം വർഷ ഹയർസെക്കണ്ടറി പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത് ഇതിനകം നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠനകേന്ദ്രം അനുവദിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി.

വിദ്യാർഥികൾക്ക് രജിസ്‌ട്രേഷൻ സമയത്ത് അനുവദിച്ചിട്ടുള്ള യൂസർ നെയിം, പാസ്‌വേർഡ് ഉപയോഗിച്ച് www.scolkerala.org മുഖേനെ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാം. അനുവദിച്ച പഠനകേന്ദ്രം കോഡിനേറ്റിങ് ടീച്ചർ മുമ്പാകെ സമർപ്പിച്ച് മേലൊപ്പ് വാങ്ങണം. ഒന്നാം വർഷ സമ്പർക്ക ക്ലാസുകളുടെ വിവരം പഠന കേന്ദ്രങ്ങൾ വഴി ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26626/id-card)