---
title: "മാനന്തവാടിയിൽ  കര്‍ണാടക മദ്യവുമായി ഒരാള്‍ പിടിയിൽ "
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266276/mananthavadi"
published_at: "2025-01-28T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798321a30279_Screenshot_2025-01-28_065513.jpg"
keywords: []
---

# മാനന്തവാടിയിൽ  കര്‍ണാടക മദ്യവുമായി ഒരാള്‍ പിടിയിൽ 

> **Lead Summary:** മാനന്തവാടി: കര്‍ണാടക മദ്യവുമായി ഒരാള്‍ പിടിയിലായി. പനവല്ലി സര്‍വ്വാണി കൊല്ലി ഉന്നതിയിലെ ജോഗി ആണ് അറസ്റ്റിലായത്. തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ടാക്‌സി വാഹനത്തില്‍ സഞ്ചിയില്‍ കൊണ്ടുവരികയായിരുന്ന 6.660 ലിറ്റര്‍ പാക്കറ്റ് മദ്യവും പിടിച്ചെടുത്തു.

## Article Content

മാനന്തവാടി: കര്‍ണാടക മദ്യവുമായി ഒരാള്‍ പിടിയിലായി. പനവല്ലി സര്‍വ്വാണി കൊല്ലി ഉന്നതിയിലെ ജോഗി ആണ് അറസ്റ്റിലായത്. തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ടാക്‌സി വാഹനത്തില്‍ സഞ്ചിയില്‍ കൊണ്ടുവരികയായിരുന്ന 6.660 ലിറ്റര്‍ പാക്കറ്റ് മദ്യവും പിടിച്ചെടുത്തു.

ഇയാളുടെ പേരില്‍ അബ്കാരി ആക്ട് അനുസരിച്ച് കേസെടുത്ത എക്‌സൈസ്, മാനന്തവാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇയാളെ മാനന്തവാടി ജില്ല ജയിലിലേക്ക് റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ പിആര്‍. ജിനോഷ്, പ്രിവന്റീവ് ഓഫീസര്‍ ഇ. അരുണ്‍ പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എംകെ. മന്‍സൂര്‍ അലി, പി. വിജേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സിയു. അമീര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266276/mananthavadi)