---
title: "ദിലീപ് നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും"
english_title: "Dileep case highcourt consider "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26628/dileep-case-highcourt-consider"
published_at: "2022-02-16T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620c65149a081_images - 2022-02-16T081304.282.jpeg"
keywords: []
---

# ദിലീപ് നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

> **Lead Summary:** നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.സര്‍ക്കാര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ദിലീപ് നല്‍കിയ ഹരജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ഡി. ജി.പിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

## Article Content

നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.സര്‍ക്കാര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ദിലീപ് നല്‍കിയ ഹരജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ഡി. ജി.പിക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും തെളിവില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹരജി സമര്‍പ്പിച്ചത്. തനിക്കെതിരെ കേസെടുക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെട്ടു.

ബാലചന്ദ്ര കുമാറും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും മൂന്നു മാസമായി തനിക്കെതിരെ ഗൂഢാലോചന നടത്തി, ഇതിനു പിന്നാലെയാണ് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങള്‍ക്കു അഭിമുഖം നല്‍കിയതെന്നും കെട്ടിച്ചമച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. എ.ഡി.ജി.പി ശ്രീജിത്തിന് തനിക്കെതിരായ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ദിലീപ് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26628/dileep-case-highcourt-consider)