---
title: "മലയോര സമര യാത്രക്ക് കൊട്ടിയൂരിൽ ആവേശകരമായ സ്വീകരണം"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266307/kottiyoor"
published_at: "2025-01-28T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679867ee3bf0d_Screenshot_2025-01-28_104247.jpg"
keywords: []
---

# മലയോര സമര യാത്രക്ക് കൊട്ടിയൂരിൽ ആവേശകരമായ സ്വീകരണം

> **Lead Summary:** **കേളകം**: കസ്തൂരി രംഗൻ റിപ്പോർട്ടിൽ കൊട്ടിയൂരിൻ്റെ ഭാഗങ്ങൾ ഉൾപ്പെട്ടതിൽ പ്രതിഷേധം കത്തിച്ച കുടിയേറ്റ മണ്ണിൽ നിലനിൽപിനായുള്ള മറ്റൊരു സമരകാഹളം മുഴക്കിയ യു.ഡി.എഫിൻ്റെ മലയോര സമര യാത്രക്ക് കൊട്ടിയൂരിൽ ആവേശകരമായ സ്വീകരണം.

## Article Content

**കേളകം**: കസ്തൂരി രംഗൻ റിപ്പോർട്ടിൽ കൊട്ടിയൂരിൻ്റെ ഭാഗങ്ങൾ ഉൾപ്പെട്ടതിൽ പ്രതിഷേധം കത്തിച്ച കുടിയേറ്റ മണ്ണിൽ നിലനിൽപിനായുള്ള മറ്റൊരു സമരകാഹളം മുഴക്കിയ യു.ഡി.എഫിൻ്റെ മലയോര സമര യാത്രക്ക് കൊട്ടിയൂരിൽ ആവേശകരമായ സ്വീകരണം.

വന്യജീവി അക്രമണം തടയുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്ന നിരുത്തരവാധ സമീപനത്തിലും വന്യമൃഗങ്ങൾ ഉണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള കാലതാമസം ഇല്ലാതാക്കുന്നതിനും കാർഷിക മേഖലയിലെ തകർച്ചക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നയിക്കുന്ന മലയോര സമര യാത്രക്കാണ് കൊട്ടിയൂരിൽ ആവേശകരമായ സ്വീകരണം ലഭിച്ചത്. ജാഥാ നായകൻ വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ ,തുടങ്ങിയ നേതാക്കളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ സ്വീകരിച്ചാനയിച്ചു. നൂറ് കണക്കിന് പ്രവർത്തകർ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266307/kottiyoor)