---
title: "സംസ്ഥാനത്ത് പകല്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266319/thiruvanaththapuram"
published_at: "2025-01-28T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67986f8b24c90_IMG-20231224-WA0011.jpg"
keywords: []
---

# സംസ്ഥാനത്ത് പകല്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് പകല്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്നലെ രാജ്യത്തെ ഉയര്‍ന്ന താപനില കണ്ണൂരില്‍ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം കണ്ണൂരില്‍ 37.2 ഡിഗ്രി സെല്‍ഷ്യസ് രേഖപെടുത്തി. 37 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി തൊട്ടുപിന്നില്‍ കോട്ടയമാണ്.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് പകല്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്നലെ രാജ്യത്തെ ഉയര്‍ന്ന താപനില കണ്ണൂരില്‍ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം കണ്ണൂരില്‍ 37.2 ഡിഗ്രി സെല്‍ഷ്യസ് രേഖപെടുത്തി. 37 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി തൊട്ടുപിന്നില്‍ കോട്ടയമാണ്.

ഉയര്‍ന്ന ചൂട് സൂര്യാഘാതം സൂര്യധപം നിര്‍ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. വ്യാഴം ,വെള്ളി ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266319/thiruvanaththapuram)