---
title: "പ്രശസ്തബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബാപ്പി ലഹിരി അന്തരിച്ചു"
english_title: "Bappi lahiri died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26632/bappi-lahiri-died"
published_at: "2022-02-16T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620c6b69928fd_images - 2022-02-16T084127.086.jpeg"
keywords: []
---

# പ്രശസ്തബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബാപ്പി ലഹിരി അന്തരിച്ചു

> **Lead Summary:** മുംബൈ: പ്രശസ്തബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബാപ്പി ലഹിരി അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

## Article Content

മുംബൈ: പ്രശസ്തബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബാപ്പി ലഹിരി അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

1973 മുതല്‍ സിനിമാ പിന്നണി ​ഗാനരം​ഗത്ത് സജീവമായിരുന്നു ബാപ്പി ലഹിരി. ഡിസ്കോ ഡാന്‍സര്‍ എന്ന സിനിമയിലെ ഗാനങ്ങള്‍ സംവി ചല്‍തേ ചല്‍തേ, ഡിസ്കോ ഡാന്‍സര്‍, ഹിമ്മത്വാല, ഷരാബി, ​ഗിരഫ്താര്‍, കമാന്‍ഡോ, ​ഗുരു എന്നിങ്ങനെ നിരവധി സിനിമകളിലെ ​ഗാനങ്ങള്‍ ആലപിച്ചു. ഡിസ്കോ ഡാന്‍സറിലെ സംഗീത സംവിധാനം നിര്‍വഹിച്ചതും ഇദ്ദേഹമാണ്.

1985 ല്‍ മികച്ച സം​ഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ചിരുന്നു. ‌ദ ഡേര്‍ട്ടി പിക്ചറിലെ ഊലാലാ എന്ന ​ഗാനം, ​ഗുണ്ടേയിലെ തൂനെ മാരി എന്‍ട്രിയാ, ബദ്രിനാഥ് കി ദുല്‍ഹനിയ എന്ന ചിത്രത്തിലെ തമ്മാ തമ്മാ എന്നിവയാണ് പുതിയ കാലത്തെ പാട്ടുകള്‍. ബാ​ഗി 3 യിലാണ് ഏറ്റവും ഒടുവിലായി പാടിയത്.

ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ ഭാഷകളിലും ബാപ്പി ലഹിരി പാടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26632/bappi-lahiri-died)