---
title: "വന്യ ജീവി അക്രമ ഭീതിയിലുളള മലയോര ജനതയുടെ സംരക്ഷണത്തിന് യു.ഡി.എഫ് മുന്തിയ പരിഗണന നൽകുമെന്ന് വി.ഡി.സതീശൻ"
english_title: "Vdsatheesan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266373/vdsatheesan"
published_at: "2025-01-28T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679896a946889_1000052581.jpg"
keywords: []
---

# വന്യ ജീവി അക്രമ ഭീതിയിലുളള മലയോര ജനതയുടെ സംരക്ഷണത്തിന് യു.ഡി.എഫ് മുന്തിയ പരിഗണന നൽകുമെന്ന് വി.ഡി.സതീശൻ

> **Lead Summary:** **കൊട്ടിയൂർ: **വന്യ ജീവി അക്രമ ഭീതിയിലുളള മലയോര ജനതയുടെ സംരക്ഷണത്തിന് യു.ഡി.എഫ് മുന്തിയ പരിഗണന നൽകുമെന്ന് മലയോര സമര യാത്രയുടെ നായകൻ വി.ഡി.സതീശൻ കൊട്ടിയൂരിൽ പറഞ്ഞു.ജനങ്ങളുടെ സമാധാന ജീവിതത്തിന് മുഖ്യ പരിഗണന വേണം. വനവിസ്തൃതി കൂട്ടലല്ല, ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

## Article Content

**കൊട്ടിയൂർ: **വന്യ ജീവി അക്രമ ഭീതിയിലുളള മലയോര ജനതയുടെ സംരക്ഷണത്തിന് യു.ഡി.എഫ് മുന്തിയ പരിഗണന നൽകുമെന്ന് മലയോര സമര യാത്രയുടെ നായകൻ വി.ഡി.സതീശൻ കൊട്ടിയൂരിൽ പറഞ്ഞു.ജനങ്ങളുടെ സമാധാന ജീവിതത്തിന് മുഖ്യ പരിഗണന വേണം. വനവിസ്തൃതി കൂട്ടലല്ല, ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്ത് ജീവിക്കാൻ ഇനി അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ . കൊട്ടിയൂരിലെ മലയോര സമര യാത്രയെ അഭിസംബോധന ചെയ്തു പറഞ്ഞു. മലയോര സമര യാത്ര രാഷ്ട്രീയ യാത്രക്ക് അപ്പുറം മലയോരത്തെ പാവപ്പെട്ട കർഷകരുടെ സാധാരണക്കാരുടെ മനസ്സറിഞ്ഞും അധികാരികളിൽ എത്തിക്കാനുമുള്ള യാത്രയാണെന് പ്രതിപക്ഷ നേതാവ് പറഞ്ഞു . പരമ്പരാഗത മാർഗങ്ങളിലൂടെയും ശാസ്ത്രിയ സംവിധാനങ്ങളിലൂടെയും ജനവാസ കേന്ദ്രങ്ങളിലിറക്കുന്ന വന്യജീവികളെ പ്രതിരോധിക്കുന്നതിന് പകരം ജനങ്ങളെ വിധിക്കു വിടാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയം അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. നാലു കൊല്ലമായി വന്യജീവി അക്രമത്തിനിരയാകുന്നവർക്ക് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. അയൽ സംസ്ഥാങ്ങൾ ഉൾപ്പെടെ വന്യജീവികളുടെ സാന്നിധ്യം മനസിലാക്കാനുള്ള നൂതന മാർഗങ്ങൾ ഉപയോഗിക്കുമ്പോൾ നമ്മുടെ ഉദ്യോഗസ്ഥർ അതിനെകുറിച്ച് ഇനിയും ചിന്തിച്ചിട്ടുപോലും ഇല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി .കേരളത്തിൽ ദേശീയ ശരിയേക്കാൾ കൂടുതൽ വനമേഖലയുള്ള കേരളത്തിൽ വനഭൂമിയുടെ വിസ്‌തൃതി കൂട്ടേണ്ട ആവശ്യമില്ല . വന്യജീവി നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്താൻ കേന്ദ്രം തയ്യാറാകണം.ഇതിനായി കേരളത്തിൽ നിന്നുള്ള യുഡിഫ് എപി മാർ പാർലിമെന്റിൽ ശബ്ദമുയർത്തുമെന്ന് പ്രതിപക്ഷനേതാവ് ഉറപ്പ് നൽകി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266373/vdsatheesan)