---
title: " കണിച്ചാറിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു"
english_title: "Kanicharbeebite"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266417/kanicharbeebite"
published_at: "2025-01-28T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798bb772ab87_1000052624.jpg"
keywords: []
---

#  കണിച്ചാറിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. കണിച്ചാർ സ്വദേശി​ ​ഗോപാലകൃഷ്ണൻ മരിച്ചു. ഇന്നലെ ഉച്ചക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ ​ഗോപാലകൃഷ്ണന് ​ഗുരുതരമായി പരിക്കേറ്റത്. 73 വയസാണ് പ്രായം. വീട്ടിലെ പറമ്പിൽ ജോലിക്കിടെയാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. ഉടൻതന്നെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്. കൂടെയുണ്ടാിയിരുന്ന 5 പേർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അവരുടെ പരിക്ക് സാരമുള്ളതല്ല.

## Article Content

കണ്ണൂർ: കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. കണിച്ചാർ സ്വദേശി​ ​ഗോപാലകൃഷ്ണൻ മരിച്ചു. ഇന്നലെ ഉച്ചക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ ​ഗോപാലകൃഷ്ണന് ​ഗുരുതരമായി പരിക്കേറ്റത്. 73 വയസാണ് പ്രായം. വീട്ടിലെ പറമ്പിൽ ജോലിക്കിടെയാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. ഉടൻതന്നെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്. കൂടെയുണ്ടാിയിരുന്ന 5 പേർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അവരുടെ പരിക്ക് സാരമുള്ളതല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266417/kanicharbeebite)