---
title: "കാലിയായ റേഷൻ കടകൾ: സൗജന്യ അരിവിതരണവുമായി കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം"
english_title: "Rationshop "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266459/rationshop"
published_at: "2025-01-28T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798ec24aa8c5_IMG-20250128-WA0036.jpg"
keywords: []
---

# കാലിയായ റേഷൻ കടകൾ: സൗജന്യ അരിവിതരണവുമായി കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം

> **Lead Summary:** തിരുവനന്തപുരം :സംസ്ഥാനത്തെ കാലിയായ റേഷൻ കടകൾക്കു മുന്നിൽ കെപിസിസി ആഹ്വാനപ്രകാരം ജില്ലയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ വേറിട്ട പ്രതിഷേധവുമായി കണ്ണൂർ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി.

## Article Content

തിരുവനന്തപുരം :സംസ്ഥാനത്തെ കാലിയായ റേഷൻ കടകൾക്കു മുന്നിൽ കെപിസിസി ആഹ്വാനപ്രകാരം ജില്ലയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ വേറിട്ട പ്രതിഷേധവുമായി കണ്ണൂർ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി.

അരി പ്രതീക്ഷിച്ച് റേഷൻ കടയിലെത്തിയ കാർഡ് ഉടമകൾക്ക് സൗജന്യമായി അരി വിതരണം ചെയ്ത്ക്കൊണ്ട് കണ്ണൂർ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി ഡി. സി സി പ്രസിഡണ്ട്‌ അഡ്വ. മാർട്ടിൻ ജോർജ് ഉത്ഘാടനം ചെയ്തു. കതിരൂർ, മുഴപ്പിലങ്ങാട് പുഴാതി, തലശ്ശേരി സൗത്ത്, തലശ്ശേരി നോർത്ത് ,പേരാവൂർ തലശ്ശേരി ടൗൺ, ചിറക്കൽ നോർത്ത്, ചിറക്കൽ, വലിയന്നൂർ ചേലോറ, കാഞ്ഞിരോട്, മുണ്ടേരി, മമ്പറം, പയ്യാവൂർ, ഇരിക്കൂർ, ചെറുപുഴ, പുളിങ്ങോം, പുതിയങ്ങാടി, വള്ളിത്തോട്, അയ്യൻകുന്ന്,ചാവശ്ശേരി, ഇരിട്ടി, കരിയാട്, കുറുമാത്തൂർ, പരിയാരം, പന്നിയൂർ, തളിപ്പറമ്പ്, കീഴല്ലൂർ,മാട്ടൂൽ,വേങ്ങാട്,പട്ടുവം,അഞ്ചരക്കണ്ടി തുടങ്ങിയ മണ്ഡലങ്ങളിൽ റേഷൻ കടയ്ക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266459/rationshop)