---
title: "രാജ്യത്ത്  ഇന്നലെ 30,615 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update india feb 16"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26650/covid-19-update-india-feb-16"
published_at: "2022-02-16T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620c8568abb3b_images - 2022-02-16T103223.818.jpeg"
keywords: []
---

# രാജ്യത്ത്  ഇന്നലെ 30,615 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. ഇന്നലെ 30,615 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

## Article Content

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. ഇന്നലെ 30,615 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

ഇതില്‍ മൂന്നിലൊന്ന് കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 11,776 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

കഴിഞ്ഞദിവസത്തെ അപേക്ഷിച്ച്‌ കേസുകളുടെ എണ്ണത്തില്‍ 11 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.പുതുതായി 82,988 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 514 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26650/covid-19-update-india-feb-16)