---
title: "സ്വര്‍ണവില കുറഞ്ഞു"
english_title: "Gold price feb 16"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/26651/gold-price-feb-16"
published_at: "2022-02-16T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620c8617741c5_images - 2022-02-16T103518.043.jpeg"
keywords: []
---

# സ്വര്‍ണവില കുറഞ്ഞു

> **Lead Summary:** കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് തിരികെ എത്തിയ സ്വര്‍ണവില വീണ്ടും താഴ്ന്നു.

## Article Content

കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് തിരികെ എത്തിയ സ്വര്‍ണവില വീണ്ടും താഴ്ന്നു.

ഇന്ന് 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,000ല്‍ താഴെ എത്തി. 36,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞു. 4620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

യുക്രൈന്‍ യുദ്ധഭീതിയില്‍ അയവു വന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമേ അമേരിക്കയിലെ പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള ഘടകങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് വിലയിരുത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/26651/gold-price-feb-16)