---
title: "സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി ഒന്ന് മുതല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/266555/kannur"
published_at: "2025-01-29T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799c27f8b743_images_(4).jpeg"
keywords: []
---

# സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി ഒന്ന് മുതല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

> **Lead Summary:** **കണ്ണൂർ** :സി പിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി 1 മുതല്‍ 3 വരെ തളിപ്പറമ്ബില്‍ വച്ച്‌ നടക്കും. പ്രതിധിധി സമ്മേളനവും പൊതുസമ്മേളനവും മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

## Article Content

**കണ്ണൂർ** :സി പിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി 1 മുതല്‍ 3 വരെ തളിപ്പറമ്ബില്‍ വച്ച്‌ നടക്കും. പ്രതിധിധി സമ്മേളനവും പൊതുസമ്മേളനവും മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ജില്ലയില്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണവും ബഹുജന അടിത്തറയും വര്‍ധിച്ചതായി ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു.

സിപിഐഎമ്മിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ പാര്‍ട്ടി അംഗങ്ങളുള്ള ജില്ലയാണ് കണ്ണൂര്‍. വിപുലമായ അനുബന്ധ പരിപാടികളാണ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. ജനുവരി 31ന് വൈകുന്നേരം പൊതുസമ്മേളന നഗരിയില്‍ പതാക ഉയരുന്നതോടെ മൂന്ന് ദിവസം നീളുന്ന സമ്മേളനത്തിന് തുടക്കമാകും. കഴിഞ്ഞ സമ്മേളനത്തിന് ശേഷമുള്ള കാലയളവില്‍ പാര്‍ട്ടി അംഗങ്ങളുടെയും ബ്രാഞ്ച്, ലോക്കല്‍ കമ്മറ്റികളുടെയും എണ്ണത്തില്‍ വര്‍ധനവുണ്ടായതായി എംവി ജയരാജന്‍ ചൂണ്ടിക്കാട്ടി. ജില്ലയില്‍ പാര്‍ട്ടിയുടെ ജനകീയ അടിത്തറ ശക്തിപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഏരിയാ സമ്മേളനങ്ങള്‍ തെരഞ്ഞെടുത്ത 496 പ്രതിനിധികളും 51 ജില്ലാ കമ്മറ്റി അംഗങ്ങളും പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. ഫെബ്രുവരി 1ന് പ്രതിനിധി സമ്മേളനവും ഫെബ്രുവരി 3ന് പൊതുസമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇപി ജയരാജന്‍, പികെ ശ്രീമതി ടീച്ചര്‍, എകെ ബാലന്‍, എളമരം കരീം, കെകെ ശൈലജ ടീച്ചര്‍, കെ രാധാകൃഷ്ണന്‍, പി സതീദേവി, സിഎസ് സുജാത തുടങ്ങിയവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/266555/kannur)